jio platforms file
Business

100 മിനിറ്റിനകം മുഴുവന്‍ സബ്‌സ്‌ക്രിപ്ഷന്‍; ഐപിഒ ചരിത്രത്തില്‍ റെക്കോര്‍ഡ്, ജിയോ പ്ലാറ്റ്‌ഫോമിനെ 'ഏറ്റെടുത്ത്' നിക്ഷേപകര്‍

പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോമിന്റെ ഐപിഒ ആരംഭിച്ച് 100 മിനിറ്റിനകം പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്തതായി റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോമിന്റെ ഐപിഒ ആരംഭിച്ച് 100 മിനിറ്റിനകം പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്തതായി റിപ്പോര്‍ട്ട്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും വേഗത്തില്‍ മുഴുവന്‍ ഓഹരികള്‍ക്കും അപേക്ഷ വന്ന ഐപിഒ ആണിത്.

ഐപിഒ വഴി 30,213 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി ഒന്നിന് 1065-1119 രൂപ ആണ് പ്രൈസ് ബാന്‍ഡ്. സ്ഥാപനങ്ങളില്‍ നിന്നാണ് ഇതിലേക്ക് ആദ്യമായി വലിയ തോതില്‍ നിക്ഷേപമെത്തിയത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സിനായി മാറ്റിവെച്ച ഓഹരികള്‍ ആദ്യ 10 മിനിറ്റിനകം തന്നെ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 30 മിനിനകം അപേക്ഷയുടെ മൂല്യം മാറ്റിവെച്ച ഓഹരികളുടെ ഇരട്ടിയായി. ഐപിഒ ആരംഭിച്ച് 100 മിനിറ്റിനകം വില്‍പ്പനയ്ക്ക് വെച്ച ഓഹരികള്‍ക്ക് മുഴുവന്‍ ആവശ്യക്കാരായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

വെള്ളിയാഴ്ച വരെ ജിയോ പ്ലാറ്റ്‌ഫോം ഓഹരികള്‍ക്കായി അപേക്ഷിക്കാം. കുറഞ്ഞത് 12 ഓഹരികള്‍ ഉള്ള ഒരു ലോട്ടിനാണ് അപേക്ഷിക്കേണ്ടത്. തുടര്‍ന്ന് ഇതിന്റെ ഗുണിതങ്ങളായി അപേക്ഷിക്കണം. 2024ലെ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യയുടെ 27,870 കോടി രൂപയുടെ ഐപിഒയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയി ഇത് മാറാന്‍ ഒരുങ്ങുകയാണ്. 27 കോടി ഓഹരികളാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. നിലവിലുള്ള ഓഹരി ഉടമകള്‍ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയില്‍ അല്ല ഐപിഒ. ഐപിഒയ്ക്ക് മുന്നോടിയായി തിങ്കളാഴ്ച കമ്പനി 212 ആങ്കര്‍ നിക്ഷേപകര്‍ക്ക് 1119 രൂപ നിരക്കില്‍ ഏകദേശം 8110 കോടി രൂപയുടെ ഓഹരികള്‍ അനുവദിച്ചിരുന്നു.

Jio Platforms IPO fully subscribed in 100 minutes of opening, marks fastest-ever subscribed offer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ–എക്‌സാലോജിക് കേസ്: വിജിലൻസ് അന്വേഷണം സുപ്രീം കോടതി തടഞ്ഞു; പിണറായി വിജയന് ആശ്വാസം

ഈ ക്രിസ്മസ് മമ്മൂട്ടിയ്ക്കൊപ്പം ആഘോഷിക്കാം; അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’യുടെ റിലീസ് തീയതി പുറത്ത്

മയിൽ പീലി വിരിച്ച പോലെ 'ഇതുപോലെയൊരു ക്ഷണക്കത്ത് ‍ഞാൻ കണ്ടിട്ടേയില്ല'; സുരാജിനെ മകന്റെ വിവാഹത്തിന് ക്ഷണിച്ച് നിർമാതാവ്

അഞ്ച് വിക്കറ്റ് പിഴുത് ജലജ് സക്‌സേന, ഒഡിഷയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് വിജയം

വിദ്യയുടെ ലോകത്തേയ്ക്ക്, ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍; കേരളം വിജയദശമി ആഘോഷനിറവില്‍