കോവിഡ് കാലത്ത് പഠനവും ജോലിയും ഓൺലൈനായതോടെ ഇന്റർനെറ്റ് ഉപയോഗം കുത്തനെ ഉയർന്നിരിക്കുകയാണ്. അതേസമയം മറുവഷത്ത് നെറ്റവർക്ക് വേഗതയെക്കുറിച്ച് പരാതികൾ നിറയുകയാണ്. ഉപയോഗം കൂടിയത് നെറ്റ്‌വർക്ക് വേഗം കുറയാൻ കാരണമായി ചൂണ്ടിക്കാട്ടുമ്പോഴും ലോക്ഡൗൺ കാലത്ത് ശരാശരി നെറ്റ്‌വർക്ക് വേഗം ലഭ്യമാക്കുന്നതിൽ മിക്ക കമ്പനികളും പരാജയപ്പെട്ടു. 2021 ജനുവരി മുതൽ ജൂൺ വരെയുള്ള ട്രായിയുടെ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) കണക്കുകളിൽ 4ജി വേഗത്തിൽ റിലയൻസ് ജിയോയാണ് ഏറ്റവും മുന്നിൽ.
ഇക്കാലയളവിൽ 21.9 എംബിപിഎസാണ് റിലയൻസ് ജിയോയുടെ ഡൗൺലോഡ് വേഗം. ഉപഭോക്താക്കളെ ഇന്റർനെറ്റിൽ നിന്നുള്ള ഉള്ളടക്കം ആക്‌സസ് ചെയ്യാൻ സഹായിക്കുന്നതാണ് ഡൗൺലോഡ് വേഗത. കഴിഞ്ഞ മാർച്ചിൽ 18.6 എംബിപിഎസ്സായിരുന്ന ജിയോയുടെ ഡൗൺലോഡ് വേഗത 2020 നവംബറിൽ 20.8 എംബിപിഎസ്സായി ഉയർന്നിരുന്നു. 8.0 എംബിപിഎസ്സാണ് വോഡാഫണിന്റെ വേഗത. ഐഡിയയുടേത് 7.3 എംബിപിഎസ്സും. എയർടെല്ലിന്റെ ശരാശരി വേഗം 5.9 എംബിപിഎസ് ആണ്. വി ഇന്ത്യയുടേത് 6.5 എംബിപിഎസ് ആണ്.
അപ്‌ലോഡ് വേഗതയിൽ വോഡഫോൺ ആണ് ഒന്നാമത്. ചിത്രങ്ങൾ, വിഡിയോ മുതലായവ അയയ്‌ക്കാൻ സഹായിക്കുന്നതാണ് ഇത്. 6.9 എംബിപിഎസ് വേഗതയാണ് വോഡഫോണിനുള്ളത്. 6.3 എംബിപിഎസ് ആണ് ഐഡിയയുടെ വേഗം. ജിയോയുടെ അപ്‌ലോഡ് വേഗം 4.1 എംബിപിഎസും എയർടെല്ലിന്റേത് 4.0 എംബിപിഎസ്സുമാണ്. വി ഇന്ത്യയുടെ അപ്‌ലോഡ് വേഗം 6.2 എംബിപിഎസാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates