Kerala Bank  ഫയൽ
Business

ഉയര്‍ന്ന പലിശ, ഗ്യാരണ്ടീഡ് റിട്ടേണ്‍; മലയാളികള്‍ക്ക് അറിയാം കേരള ബാങ്കിലെ സ്ഥിര നിക്ഷേപ സ്‌കീമുകള്‍

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുന്നതിനാല്‍ മറ്റു നിക്ഷേപ മാര്‍ഗങ്ങള്‍ക്കും ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. ഇപ്പോഴും ഭൂരിഭാഗം ആളുകളും നിക്ഷേപം സുരക്ഷിതമായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനൊപ്പം മികച്ച റിട്ടേണ്‍ കൂടി ലഭിച്ചാല്‍ ഒട്ടുമിക്ക ആളുകളും ഹാപ്പിയാണ്. ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്താണ് ഓഹരി വിപണിയിലും മ്യൂച്ചല്‍ ഫണ്ടിലും നിക്ഷേപിക്കാന്‍ വിപണി വിദഗ്ധര്‍ ഉപദേശിക്കുന്നത്. ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കാനുള്ള സാധ്യത ഉണ്ടെങ്കിലും ഓഹരി വിപണിയിലും മ്യൂച്ചല്‍ ഫണ്ടിലും അന്തര്‍ലീനമായ റിസ്‌ക് ഫാക്ടര്‍ മറന്നുപോകരുതെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുന്നതിനാല്‍ മറ്റു നിക്ഷേപ മാര്‍ഗങ്ങള്‍ക്കും ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുകയാണ്. പരമ്പരാഗത നിക്ഷേപ മാര്‍ഗമായ എഫ്ഡിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലും വര്‍ധന ഉണ്ട്. മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ച് ഭൂരിഭാഗം പേരും റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലാത്തവരാണ്. എഫ്ഡിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേരള ബാങ്ക് ഒരു മികച്ച ഓപ്ഷനാണ്. നല്ല റിട്ടേണ്‍ ആണ് കേരള ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 7.60 ശതമാനം വരെ വാര്‍ഷിക പലിശയാണ് കേരള ബാങ്ക് ഓഫര്‍ ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കാണ് 7.60 ശതമാനം പലിശ നല്‍കുന്നത്.

ജനറല്‍ പബ്ലിക്കിന് 7.10 ശതമാനം വരെ പലിശയാണ് നല്‍കുന്നത്. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിന് താഴെ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം പലിശ ലഭിക്കുന്നത്. ജനറല്‍ പബ്ലിക്കിന് 7.10 ശതമാനം പലിശയാണ് നല്‍കുന്നത്. രണ്ടു വര്‍ഷവും അതിന് മുകളിലുമുള്ള നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനവും ജനറല്‍ പബ്ലിക്കിന് ഏഴു ശതമാനവുമാണ് പലിശ. നിക്ഷേപ കാലാവധി ഏഴു ദിവസം മുതല്‍ ആരംഭിക്കുന്ന നിരവധി സ്ഥിര നിക്ഷേപ സ്‌കീമുകള്‍ കേരള ബാങ്കിന് ഉണ്ട്.

Kerala Bank's fixed deposit schemes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലെ കേസുകൾ പൂർണ്ണമായി റദ്ദാക്കി സുപ്രീം കോടതി; സെപ്റ്റംബര്‍ അഞ്ചിന്റെ സിജെപി മാര്‍ച്ച് പിന്‍വലിച്ചു

ജോലിസ്ഥലത്തെ തര്‍ക്കം; കുവൈത്തില്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി ഇന്ത്യന്‍ യുവാവ്

'ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഇല്ലാത്ത കോലാഹലം ഇന്നുണ്ടാക്കരുത്'; കാന്തപുരത്തിന് പിന്തുണയുമായി കെടി ജലീല്‍

PSC: ആർട്ടിസ്റ്റ് തസ്തികയിൽ നിരവധി ഒഴിവുകൾ; ഡിപ്ലോമ യോഗ്യത, അവസാന തീയതി ഒക്ടോബർ 07

ചുമ്മാ വെള്ളം തിളപ്പിച്ചെടുക്കുകയല്ല, ആരോഗ്യത്തിന് ​ഗുണം ചെയ്യുന്ന 6 ഹെർബൽ ടീ