kerala brand പ്രതീകാത്മക ചിത്രം
Business

'മെയ്ഡ് ഇന്‍ കേരള'; 10 പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി കേരള ബ്രാന്‍ഡ് പരിധിയില്‍, സര്‍ക്കാര്‍ അംഗീകാരം

10 പുതിയ ഉല്‍പ്പന്നങ്ങളെ കൂടി കേരള ബ്രാന്‍ഡ് പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 10 പുതിയ ഉല്‍പ്പന്നങ്ങളെ കൂടി കേരള ബ്രാന്‍ഡ് പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. ഭക്ഷ്യ-ഭക്ഷ്യേതര മേഖലകളില്‍ നിന്നുള്ളതാണ് ഈ 10 പുതിയ ഉല്‍പ്പന്നങ്ങള്‍. നിലവില്‍ വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകള്‍ക്കായി നടപ്പിലാക്കി വിജയിച്ച പൈലറ്റ് പദ്ധതിയുടെ തുടര്‍ച്ചയായാണ് ഈ നീക്കം.

കാര്‍ഷിക-ഭക്ഷ്യ ഉത്പന്നങ്ങളായ കാപ്പി, തേയില, തേന്‍, ശുദ്ധീകരിച്ച നെയ്യ്, കുപ്പികളിലാക്കിയ ശുദ്ധജലം, കന്നുകാലിത്തീറ്റ എന്നിവയ്ക്ക് ഒപ്പം, വ്യാവസായിക ഉല്‍പ്പാദന മേഖലയില്‍ സുപ്രധാനമായ പ്ലൈവുഡ്, പാദരക്ഷകള്‍, പിവിസി പൈപ്പുകള്‍, സര്‍ജിക്കല്‍ റബ്ബര്‍ ഗ്ലൗസ് എന്നി ഉല്‍പ്പന്നങ്ങളുമാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സെലക്ഷന്‍ മാനദണ്ഡങ്ങള്‍ സംസ്ഥാനതല സമിതി അംഗീകരിച്ചിട്ടുണ്ട്.കേരള ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മ, ധാര്‍മ്മിക നിലവാരം, ഉത്തരവാദിത്തമുള്ള വ്യാവസായിക മാനദണ്ഡങ്ങള്‍ എന്നിവ ഉറപ്പാക്കി ആഗോള വിപണിയില്‍ 'മെയ്ഡ് ഇന്‍ കേരള' എന്ന ആധികാരിക മുദ്ര നല്‍കാനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായാണ് കേരള ബ്രാന്‍ഡ് നടപ്പാക്കിയത്.

ഉല്‍പ്പാദന യൂണിറ്റുകള്‍ ഉന്നത നിലവാരം ഉറപ്പുവരുത്തുന്നതോടൊപ്പം, ബാലവേല നിരോധനം, വിവേചനരഹിതമായ തൊഴിലിടങ്ങള്‍, പരിസ്ഥിതി സൗഹൃദ സമീപനം തുടങ്ങിയ ധാര്‍മ്മികവും ഉത്തരവാദിത്തമുള്ളതുമായ വ്യാവസായിക മൂല്യങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും കര്‍ശനമായി പരിശോധിക്കും.ഓരോ ഉല്‍പ്പന്നത്തിന്റെയും സ്വഭാവത്തിനനുസരിച്ച് ഗുണമേന്മാ സര്‍ട്ടിഫിക്കേഷനുകള്‍ ഉണ്ടായിരിക്കണം. കൂടാതെ, അസംസ്‌കൃത വസ്തുക്കളുടെ ഉറവിടം, നിര്‍മ്മാണ യൂണിറ്റിന്റെ സ്ഥലം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങളും സര്‍ക്കാര്‍ ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിക്കുന്ന സംസ്ഥാനത്തെ ഉല്‍പ്പാദന യൂണിറ്റുകള്‍ക്ക് 'കേരള ബ്രാന്‍ഡ്' സര്‍ട്ടിഫിക്കേഷനായി ഉടന്‍ അപേക്ഷിക്കാം. സര്‍ട്ടിഫിക്കേഷന്റെ കാലാവധി, നിര്‍ബന്ധിത IS/ISO/മറ്റ് അംഗീകൃത സര്‍ട്ടിഫിക്കേഷനുകളുടെ കാലാവധി തീരുന്നതുവരെയോ അതല്ലെങ്കില്‍ രണ്ട് വര്‍ഷത്തേക്കോ ആയിരിക്കും.

kerala brand 10 more items added

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ

ഗര്‍ഭിണിക്ക് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; പി ഇന്ദിര കണ്ണൂര്‍ മേയര്‍; 'വി ബി ജി റാം ജി' ലോക്‌സഭ പാസ്സാക്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഓർഡർ ഓഫ് ഒമാൻ'; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബ​ഹുമതി

ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്; ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

SCROLL FOR NEXT