kerala gold rate today AI image
Business

റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് റിവേഴ്‌സിട്ട് സ്വര്‍ണവില ; 98,000ന് മുകളില്‍ തന്നെ

ഇന്നലെ മൂന്ന് തവണയായി 2520 രൂപ വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്നലെ മൂന്ന് തവണയായി 2520 രൂപ വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 98,200 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 12,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസങ്ങളില്‍ ചാഞ്ചാടി നിന്നിരുന്ന സ്വര്‍ണ വിലയാണ് ഇന്നലെ റോക്കറ്റ് പോലെ കുതിച്ചത്. ഇന്നലെ തുടക്കത്തില്‍ 1400 രൂപയാണ് വര്‍ധിച്ചത്. ഉച്ചയോടെ 400 രൂപ കൂടി ഉയര്‍ന്നു. തുടര്‍ന്ന് വൈകീട്ടോടെ 720 രൂപ കൂടി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയായിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപ എന്ന റെക്കോര്‍ഡ് ആണ് പഴങ്കഥയായത്. ഇന്ന് വീണ്ടും വില വര്‍ധിച്ച് ഒരു ലക്ഷം കടക്കുമോ എന്ന് ആകാംക്ഷയോടെ നിക്ഷേപകര്‍ ഉറ്റുനോക്കുമ്പോഴാണ് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് ഉണ്ടായത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് നിക്ഷേപകരെ കൂടുതലായി സ്വര്‍ണത്തിലേക്ക് എത്തിക്കുന്നത്. വില വരും ദിവസങ്ങളിലും കൂടാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.

kerala gold rate today, gold rate decreased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും, രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്?; ബിജെപി മുഖ്യമന്ത്രി വരും

എസ്എസ്എൽസി ലൈവ് ഫോൺ-ഇൻ ക്ലാസുകളും പ്ലസ് വൺ, പ്ലസ് ടു റിവിഷൻ പ്രോഗ്രാമും, കൈറ്റ് വിക്ടേഴ്‌സിൽ മാർച്ച് എട്ട് മുതൽ

ഇഎംഐയില്‍ വാങ്ങാന്‍ പ്ലാനുണ്ടോ? കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാം; ഇതാ 2-6-10 റൂള്‍

11 വര്‍ഷം മുമ്പ് ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തല്‍; ട്യൂഷന്‍ അധ്യാപകന് 18 വര്‍ഷം കഠിന തടവ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ഡിഎയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കി ഉത്തരവായി, എട്ട് ഗഡുക്കളായി വിതരണം

SCROLL FOR NEXT