kerala gold rate AI Image
Business

ഇന്ന് രണ്ടു തവണയായി ഇടിഞ്ഞത് 1640 രൂപ; സ്വര്‍ണവില താഴോട്ട്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. രാവിലെ പവന് 1120 രൂപ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ വീണ്ടും 520 രൂപയാണ് ഇടിഞ്ഞത്. ഇന്ന് രണ്ടു തവണയായി 1640 രൂപ കുറഞ്ഞ സ്വര്‍ണത്തിന്റെ പുതിയ വില 1,13,080 രൂപയാണ്. ഉച്ചയോടെ ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 14,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെയും ഇന്നുമായി ഒരു പവന്‍ സ്വര്‍ണത്തിന് 2500ലധികം രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

kerala gold rate today, gold rate declined again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വനിതാ സംവരണ ബില്‍: ചര്‍ച്ച ഇന്ന് അവസാനിക്കും, വൈകീട്ട് വോട്ടെടുപ്പ്, നിലപാടില്‍ ഉറച്ച് പ്രതിപക്ഷം

രാഷ്ട്രീയക്കാരുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാൻ കമ്മിഷൻ; അഴിമതിക്കെതിരെ നേപ്പാളിലെ ബലേൻ സർക്കാർ

വനിതാ സംവരണബില്ലിൽ ഇന്ന് വോട്ടെടുപ്പ്, ചെന്നിത്തല ഡൽഹിയിലേക്ക്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ഒരു കൂട്ടം നിഷ്ഠൂരർ ലോകത്തെ നശിപ്പിക്കുന്നു', യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമർശിച്ച് മാർപാപ്പ

വിജയക്കുതിപ്പ് തുടർന്ന് പഞ്ചാബ്; ശ്രേയസ്സും പ്രഭ്സിമ്രാനും കസറി, മുംബൈ ഇന്ത്യൻസിനെ തകർത്തു, ഒന്നാമത്

SCROLL FOR NEXT