ഇന്ന് പവന് 880 രൂപയാണ് കുറഞ്ഞത് ഫയൽ
Business

ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു; സ്വര്‍ണവില 56,000ല്‍ താഴെ, മൂന്ന് ദിവസത്തിനിടെ ഇടിഞ്ഞത് രണ്ടായിരത്തിലധികം രൂപ

സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ് തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇടിവ് തുടരുന്നു. ഇന്ന് പവന് 880 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 6935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 1080 രൂപയാണ് കുറഞ്ഞത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം വോട്ടിനിട്ട് തള്ളി

ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്, സഞ്ജു വീണ്ടും തിളങ്ങുമോ?, എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കുവൈത്ത് തീരത്ത് സ്‌ഫോടനം, കപ്പലില്‍നിന്നുള്ള എണ്ണ കടലില്‍ പരന്നു; പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷം

ലോട്ടറി അടിച്ചവരുടെ ശ്രദ്ധയ്ക്ക്!, നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്; പിഴയടക്കം അടയ്ക്കാനുള്ളത് ലക്ഷങ്ങള്‍

സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന്

SCROLL FOR NEXT