സ്വര്‍ണത്തിന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു എഐ ഇമേജ്‌
Business

സ്വര്‍ണത്തിന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു; 1,14,000ന് മുകളില്‍ തന്നെ

114,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 14,315 രൂപയാണ്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 800 രൂപയാണ് താഴ്ന്നത്. 114,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാമിന് 14,315 രൂപ.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഒരു പവന്‍ സ്വര്‍ണത്തിന് 2500ലധികം രൂപ കുറഞ്ഞ ശേഷം ഇന്നലെ വില കൂടിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം സ്വര്‍ണം ഒരു പവന് 115,320 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്. ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

kerala gold rate today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലാദ്യം;6000 മെഗാവാട്ട് കടന്നു, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

തേൻ ചൂടാക്കിയാൽ വിഷം!

പാളയത്തെ പെട്രോള്‍ പമ്പില്‍ നിന്ന് പണം കവര്‍ന്ന് ഓട്ടോയില്‍ കടന്നു, മലപ്പുറം സ്വദേശി കൊച്ചിയില്‍ അറസ്റ്റില്‍

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

'നീ നല്ലൊരു സിന്ധി പെൺകുട്ടിയല്ലേ, എത്രയും പെട്ടെന്ന് വിവാഹം കഴിച്ച് കൂടെ ?'; കരിയറിന്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന ചോദ്യത്തെക്കുറിച്ച് നടി

SCROLL FOR NEXT