gold rate എഐ ഇമേജ്‌
Business

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 360 രൂപ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,24,680 രൂപ. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 15,585 രൂപയാണ്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് കേരളത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ടുമാത്രം 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. ഇസ്രയേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്.

kerala gold rate today, gold rate decreased again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമേരിക്കയില്‍ വെടിവയ്പ്: ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു, ഭീകരാക്രമണമെന്ന് സംശയം

'പഠിച്ചു മടുത്തിരിക്കുമ്പോള്‍, തോല്‍ക്കും എന്ന് ഭയന്നിരിക്കുമ്പോള്‍ ഒപ്പം നിന്ന ഒരു അച്ഛനും അമ്മയും'; കലക്ടറുടെ കുറിപ്പ് വൈറല്‍

ഇ-ഓട്ടോറിക്ഷ സബ്‌സിഡിക്ക് നാളെ മുതല്‍ അപേക്ഷിക്കാം; ആദ്യത്തെ 1000 പേര്‍ക്ക് ലഭിക്കും

ആര്‍എസ്എസിനെ പേടി, നേമത്തോടു മുഖം തിരിച്ച് മുതിര്‍ന്ന നേതാക്കള്‍; സ്ഥാനാര്‍ഥിയെ കിട്ടാതെ കോണ്‍ഗ്രസ്

'അയ് ശരി, അപ്പോ ആ സീനൊക്കെ അ‌ടിച്ചു മാറ്റിയതാണല്ലേ!'; 'ബീസ്റ്റിലെ' ഓപ്പണിങ് സീൻ കോപ്പിയടിയാണെന്ന് കണ്ടെത്തി സോഷ്യൽ മീഡിയ

SCROLL FOR NEXT