gold 
Business

പശ്ചിമേഷ്യയില്‍ സമാധാന സൂചന; തിരിച്ചുകയറി സ്വര്‍ണവില, പവന് 1,160 രൂപ കൂടി

യുഎസ്-ഇറാന്‍ കരാറുണ്ടാകുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയെ ഇന്ന് വലിയ രീതിയില്‍ സ്വാധീനിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ക്ക് അയുവുണ്ടാകുമെന്ന സൂചനകള്‍ക്കിടെ തിരിച്ചുകയറി സ്വര്‍ണവില. ക്രൂഡോയില്‍ വിലയിലുണ്ടായ ഇടിവും ഡോളറും ബോണ്ടും ഇടിഞ്ഞതും വില വര്‍ധനയ്ക്ക് കാരണമായി.

കേരളത്തില്‍ ഇന്ന് പവന്റെ വില 1,160 രൂപ വര്‍ധിച്ച് 1,15,600 രൂപയായി. ഗ്രാമിന് 145 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 14450 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 3 ദിവസങ്ങളിലായി 2000 രൂപയിലധികം ഇടിഞ്ഞശേഷമാണ് കേരളത്തില്‍ തിരിച്ചുകയറ്റം.

യുഎസ്-ഇറാന്‍ കരാറുണ്ടാകുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയെ ഇന്ന് വലിയ രീതിയില്‍ സ്വാധീനിച്ചത്. പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യങ്ങള്‍ ഒഴിഞ്ഞാല്‍ ക്രൂഡോയില്‍ വില ഇനിയും താഴാനാണ് സാധ്യത. ഇപ്പോള്‍ ഡബ്ല്യുടിഐ (യുഎസ് ക്രൂഡ്) വില ബാരലിന് 88 ഡോളറും ബ്രെന്റ് വില 93 ഡോളറുമാണ്. ഇത് പെട്രോള്‍, ഡീസല്‍, എല്‍പിജി, സിഎന്‍ജി, എല്‍എന്‍ജി വിലകള്‍ കുറയാനും സാധ്യതയുണ്ട്. ഇത് പണപ്പെരുപ്പം കുറയാനും വഴിവെക്കും. പണപ്പെരുപ്പം കുറഞ്ഞാല്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ വായ്പലിശനിരക്ക് കുറക്കുകയും അതുവഴി ബോണ്ടുകള്‍ ആകര്‍ഷക നിക്ഷേപമല്ലാതായി മാറും. ഇത് സ്വര്‍ണത്തിന് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍, ഇറാനും യുഎസും തമ്മിലെ വെടിനിര്‍ത്തല്‍ നീക്കം പാളിയാല്‍ പ്രതീക്ഷകള്‍ മലക്കംമറിയും. എണ്ണവില വീണ്ടും കൂടാം, ഡോളര്‍ കരുത്താര്‍ജ്ജിക്കാം, സ്വര്‍ണവില ഇടിയാം. രണ്ട് മാസത്തെ സമാധാനകരാറിന് ഏകദേശ ധാരണ രൂപപ്പെട്ടെന്ന യുഎസ് മാധ്യമ വാര്‍ത്തകള്‍ തള്ളി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്.

Signs of peace in the Middle East; Gold prices rebound, up Rs 1,160 per ounce

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാദം പൂര്‍ത്തിയായാല്‍ മൂന്നു മാസത്തിനകം വിധി പ്രസ്താവിക്കണം; ഹൈക്കോടതികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി

'ഒരു നടന്റെ കരിയറിൽ ബോക്സ് ഓഫീസ് കളക്ഷന് പ്രാധാന്യമുണ്ട്; പക്ഷേ ഇൻഡസ്ട്രിയിൽ വിജയിക്കണമെങ്കിൽ അത് മാത്രം പോര'

'ചേട്ടാ ആ ഫോണ്‍ ഒന്ന് താഴ്ത്തി പിടിച്ചേ'; മോശം ആംഗിളില്‍ വിഡിയോ ഷൂട്ടിങ്; മര്യാദ പഠിപ്പിച്ച് എസ്തര്‍

ആർത്തവ അവധി കൊടുക്കാൻ എന്തിനാണ് പേടി? 'സ്ത്രീകള്‍ക്ക് അനുകൂലമായി എന്തെങ്കിലും വന്നാൽ പാരവയ്ക്കാനുള്ള പ്രവണത സമൂഹത്തിനുണ്ട്'

പ്ലാസ്റ്റിക് കറന്‍സി ഇറക്കാന്‍ റിസര്‍വ് ബാങ്ക്; ആദ്യം 10, 20 രൂപ നോട്ടുകള്‍, ചെലവ് കുറയും, ഗുണങ്ങളേറെ

SCROLL FOR NEXT