സ്വര്‍ണ വില AI Image
Business

വീണ്ടും ഇടിവ്, സ്വര്‍ണവില ഒരുലക്ഷത്തിന് അടുത്ത്; പവന് 600 രൂപ കുറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില്‍ വന്‍ ഇടിവിലേക്ക്. പവന് 600 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍നത്തിന്റെ ഇന്നത്തെ വില 1,00,320 രൂപയാണ്. സമീപകാലത്തെ ഏറ്റവും വലിയ ഇടവിലേക്കാണ് സ്വര്‍ണവില പോകുന്നത്. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 12,540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വന്‍ ഇടിവിന് പിന്നാലെ കഴിഞ്ഞ ദിവസം നേരിയ വര്‍ധവോടെ ഗ്രാമിന് 200 രൂപ കൂടിയെങ്കിലും വീണ്ടും വിലയില്‍ ഇടിവാണ് കാണിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിലയില്‍ ഏകദേശം ഏഴായിരം രൂപയാണ് ഇടിഞ്ഞത്. ഈ ട്രെന്‍ഡ് നിലനിന്നാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ പവന്‍വില ഒരുലക്ഷം രൂപയ്ക്കു താഴെയെത്താമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില ബാരലിന് നൂറ് ഡോളറില്‍ താഴെ തന്നെ നില്‍ക്കുകയാണ്. യുഎസില്‍ പണപ്പെരുപ്പം കൂടുകയും അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യത ശക്തമാവുകയും ചെയ്തതാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യാന്തര സ്വര്‍ണവിലയില്‍ വന്‍ ഇടിവിന് വഴിവച്ചത്. യുഎസ് ഡോളര്‍ സൂചികയും യുഎസ് ട്രഷറി ബോണ്ട് യീല്‍ഡും വര്‍ധിച്ചതും സ്വര്‍ണത്തിനു തിരിച്ചടിയായി.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold Rate Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളുടെയും ശുപാര്‍ശ കേള്‍ക്കരുത്'; റോഡു സുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കും, ജനപ്രതിനിധികള്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി

എഞ്ചിനീയറിങ് കഴിഞ്ഞോ? BEL-ൽ 350 ഒഴിവുകൾ; ശമ്പളം 13 ലക്ഷം വരെ

ഭാരവാഹനങ്ങള്‍ വലതുവശത്തു കൂടി പോകണം, അമിത ഭാരത്തിന് പിടിവീഴും; റോഡ് നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎഇ

'സാക്ഷി' കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ്; പി വി കൃഷ്ണന്‍ ഓര്‍മയായി

അമിതമായാൽ ഈന്തപ്പഴം 'പണി' തരും, ഒരു ദിവസം എത്ര കഴിക്കാം?