kerala gold rate meta Ai image
Business

ഒറ്റയടിക്ക് 640 രൂപ കുറഞ്ഞു; സ്വര്‍ണവില 1,08,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 640 രൂപയാണ് കുറഞ്ഞത്. 1,07,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് കുറഞ്ഞത്. 13,490 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ഉയര്‍ന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. ബാരലിന് 110 ഡോളറിലേക്കാണ് എണ്ണവില നീങ്ങുന്നത്. പണപ്പെരുപ്പ നിരക്ക് കൂടിയതോടെ വീണ്ടും പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായേക്കുമോ എന്ന ആശങ്കയും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate declined

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജോലിയിലോ പഠനത്തിലോ ഏർപ്പെട്ടിരിക്കുന്ന യുവാക്കളുടെ അനുപാതത്തിൽ എറണാകുളം രാജ്യത്ത് ഒന്നാമത്

അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ തിരുവുള്ളക്കാവ്; സരസ്വതീസങ്കല്പമല്ല, വിദ്യാസ്വരൂപനായി അനുഗ്രഹിക്കുന്നത് ധർമ്മശാസ്താവ്

'റീലുകൾ മാത്രം കണ്ടു കൊണ്ടിരുന്നാൽ നിങ്ങൾ ഒരു കഥയേ കാണൂ; അതിൽ നിന്ന് ഒന്നും പഠിക്കാൻ കഴിഞ്ഞെന്നു വരില്ല'

കിഫ്ബിയിലെ സാമ്പത്തിക പ്രതിസന്ധി: വടക്കാഞ്ചേരി ബൈപാസ് അടക്കമുള്ള പ്രധാന വികസന പദ്ധതികൾ അനിശ്ചിതത്വത്തിൽ

'നീറ്റ്' കണക്കുകളില്‍ എറണാകുളം രാജ്യത്ത് ഒന്നാമത്; നവരാത്രി ആഘോഷമാക്കി രാജ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍