kerala gold rate പ്രതീകാത്മക ചിത്രം
Business

സ്വര്‍ണവില മൂന്നാം തവണയും ഇടിഞ്ഞു; ഇന്ന് കുറഞ്ഞത് 960 രൂപ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഇന്ന് മൂന്നാം തവണയും വില ഇടിഞ്ഞ് പവന്‍ വില 98,920 രൂപയിലെത്തി. വൈകീട്ട് പവന്‍ വില 240 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,365 രൂപയിലെത്തി. സര്‍വകാല റെക്കോഡിലെത്തിയ ശേഷം സ്വര്‍ണ വില താഴോട്ടാണ് പോകുന്നത്.

ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12395 രൂപയും പവന് 99,160 രൂപയുമായി.ഇന്ന് രാവിലെ ഗ്രാമിന് 30 രൂപ കുറഞ്ഞ് 12,455 രൂപയും പവന് 240 കുറഞ്ഞ് 99,640 രൂപയുമായിരുന്നു. ഇന്നലെ ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമായിരുന്നു.

ഡിസംബര്‍ 27നാണ് കേരളത്തില്‍ സ്വര്‍ണം എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയത്. പവന് 1,04,440 രൂപയായിരുന്നു അന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെയും സ്വാധീനിക്കുന്നത്.

kerala gold rate today, gold rate declined 3 times


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിലപാടില്‍ ഒരു മാറ്റവുമില്ല; സിപിഎം എല്ലാക്കാലത്തും വിശ്വാസികള്‍ക്കൊപ്പം: എം വി ഗോവിന്ദന്‍

കുടലിനെ തണുപ്പിക്കാൻ സാലഡും പഴങ്ങളും, ഒരുക്കാം സമ്മർ ഡയറ്റ്

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

'തമിഴിൽ തന്നെ സംസാരിച്ചോളൂ, അവർക്ക് റിയാക്ഷൻ മാത്രം മതി'; അല്ലു അർജുൻ പറഞ്ഞതിനെക്കുറിച്ച് യോ​ഗി ബാബു

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കെ എസ് യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം, ജയിലിനുമുന്നില്‍ സ്വീകരണം

SCROLL FOR NEXT