വാട്‌സ്ആപ്പ് ബോട്ട് വഴിയും ഇനിയും എൽഐസി പ്രീമിയം അടയ്ക്കാം ഫയല്‍ ചിത്രം
Business

ഇനി വാട്‌സ്ആപ്പ് ബോട്ട് വഴിയും പ്രീമിയം അടയ്ക്കാം; സൗകര്യമൊരുക്കി എല്‍ഐസി, ചെയ്യേണ്ടത് ഇത്രമാത്രം

വാട്‌സ്ആപ്പ് ബോട്ട് വഴി പ്രീമിയം അടയ്ക്കാനുള്ള സൗകര്യമൊരുക്കി പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വാട്‌സ്ആപ്പ് ബോട്ട് വഴി പ്രീമിയം അടയ്ക്കാനുള്ള സൗകര്യമൊരുക്കി പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി പ്രീമിയം അടയ്ക്കാനും രസീതുകള്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും.

എല്‍ഐസി കസ്റ്റമര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്ക് പ്രീമിയം അടയ്‌ക്കേണ്ട പോളിസികളുടെ വിശദാംശങ്ങള്‍ 8976862090 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ പരിശോധിക്കാം. തുടര്‍ന്ന് വാട്‌സ്ആപ്പ് ബോട്ടില്‍ യുപിഐ/നെറ്റ് ബാങ്കിങ്/കാര്‍ഡുകള്‍ വഴി പ്രീമിയം തുക അടയ്ക്കാമെന്ന് എല്‍ഐസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും പ്രീമിയം അടയ്ക്കാനുള്ള എളുപ്പവഴിയാണിതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് എല്‍ഐസി സിഇഒയും എംഡിയുമായ സിദ്ധാര്‍ഥ മൊഹന്തി പറഞ്ഞു. എല്‍ഐസിയുടെ കസ്റ്റമര്‍ പോര്‍ട്ടലില്‍ 2.2 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത പോളിസി ഉടമകളുണ്ട്. വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കുന്നതിനായി പ്രതിദിനം ശരാശരി മൂന്ന് ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ലോഗിന്‍ ചെയ്യുന്നതായും എല്‍ഐസി അറിയിച്ചു.

8976862090 എന്ന നമ്പറിലൂടെ വാട്‌സ്ആപ്പ് സേവനങ്ങള്‍ എങ്ങനെ നേടാം?

എല്‍ഐസി പോര്‍ട്ടലില്‍ പോളിസികള്‍ രജിസ്റ്റര്‍ ചെയ്ത എല്‍ഐസി പോളിസി ഉടമകള്‍ക്ക് 8976862090 എന്ന മൊബൈല്‍ നമ്പറില്‍ 'HI' എന്ന് പറഞ്ഞുകൊണ്ട് വാട്‌സ്ആപ്പില്‍ ഈ സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും. ലിസ്റ്റ് ചെയ്ത സേവനങ്ങള്‍ ലഭിക്കാന്‍ സഹായിക്കുന്ന നിരവധി ഓപ്ഷനുകള്‍ സ്‌ക്രീനില്‍ ലഭിക്കും. എല്‍ഐസി പോളിസി സേവനങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷന്‍ നമ്പര്‍ തെരഞ്ഞെടുക്കുക. www.licindia.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബെന്നറ്റ് ഞെട്ടിച്ചു, അത്രമാത്രം! ജയിച്ചു കയറി ഇന്ത്യ, സെമിയുറപ്പിക്കാന്‍ ഇനി വിന്‍ഡീസിനെ വീഴ്ത്തണം

കേരള സ്‌റ്റോറി 2: റിലീസ് തടഞ്ഞതിനെതിരെയുള്ള അപ്പീല്‍ വിധി പറയാന്‍ മാറ്റി

പീഡനക്കേസ് ഇരകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി, ആര്‍ ശ്രീലേഖയ്ക്ക് എതിരെ പോക്‌സോ കേസ്

ഒടുവിൽ സ്റ്റേഡിയം വാടകയിൽ സമവായം; ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ല

ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ അപകടം; അതിഥിതൊഴിലാളി മരിച്ചു

SCROLL FOR NEXT