ന്യൂഡല്‍ഹി: എല്‍ഐസി മ്യൂച്ചല്‍ ഫണ്ട് ഒരു പുതിയ ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി സ്‌കീം അവതരിപ്പിച്ചു. ന്യൂ ഫണ്ട് ഓഫറിന് (എന്‍എഫ്ഒ) ഒക്ടോബര്‍ നാലുവരെ അപേക്ഷിക്കാം. ഒക്ടോബര്‍ 11ന് ആണ് നിക്ഷേപകര്‍ക്ക് യൂണിറ്റുകള്‍ അനുവദിക്കുക.നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് ഇന്‍ഡക്സിനെ അടിസ്ഥാനമാക്കിയാണ് പുതിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീം.
'ഇന്ത്യയുടെ ശക്തമായ ജിഡിപി വളര്‍ച്ച, ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം, വര്‍ദ്ധിച്ചുവരുന്ന മധ്യവര്‍ഗ ജനസംഖ്യ, ഗവണ്‍മെന്റിന്റെ കയറ്റുമതി പ്രോത്സാഹന നയങ്ങള്‍, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയവ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് അവസരമായി കണ്ടാണ് ഉല്‍പ്പാദന മേഖലയെ അടിസ്ഥാനമാക്കിയുള്ള പുതിയ മ്യൂച്ചല്‍ ഫണ്ട് സ്‌കീം ആരംഭിച്ചതെന്ന് എല്‍ഐസി അറിയിച്ചു. 2027 ഓടെ ഇന്ത്യയെ 5ലക്ഷം കോടി ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കുന്നതില്‍ ഉല്‍പ്പാദനത്തിന് ഒരു പ്രധാന പങ്കുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, ഹെവി എന്‍ജിനീയറിങ് ഉല്‍പന്നങ്ങള്‍, ലോഹങ്ങള്‍, കപ്പല്‍നിര്‍മ്മാണം, പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നി രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോയാണ് നിക്ഷേപത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഉല്‍പ്പാദന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളിലും മറ്റു ഓഹരി സംബന്ധമായ ഇന്‍സ്ട്രുമെന്റുകളിലുമാണ് നിക്ഷേപിക്കുക. ദീര്‍ഘകാല മൂലധന നേട്ടം ലക്ഷ്യമിട്ടാണ് സ്‌കീമിന് രൂപം നല്‍കിയിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates