LPG Cylinder ഫയൽ
Business

പാചകവാതക വില വീണ്ടും കുറച്ചു; വാണിജ്യ സിലിണ്ടറിന് 10 രൂപയുടെ കുറവ്

തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടർ വില കുറയ്ക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എൽപിജി സിലിണ്ടർ വില കുറയ്ക്കുന്നത്.

കഴിഞ്ഞ മാസം ഒന്നിന് ( നവംബർ ഒന്ന് ) വാണിജ്യ എൽപിജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്നു പ്രാബല്യത്തിൽ വരും. കൊച്ചിയിൽ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.

വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ച തീരുമാനം ഹോട്ടൽ, റസ്റ്ററന്റ്, തട്ടുകടകൾ തുടങ്ങിയവയ്ക്ക് നേട്ടമാകും. അതേസമയം ​ഗാർഹിക എൽപിജി സിലിണ്ടർ വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയാറായിട്ടില്ല. ​ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനാണ്.

The price of cooking gas cylinders has been reduced again.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്രീന്‍ലന്‍ഡിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ 10 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്

കലോത്സവം നാലാം ദിനം; കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് ആര്‍ക്കൊക്കെ?; സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന് സമാപിക്കും

പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യം

'ഇത്രയും വില കുറഞ്ഞ രീതിയില്‍ ഒരു സമുദായ നേതാവിനെ ആക്ഷേപിക്കുന്നത് ശരിയല്ല'; വെള്ളാപ്പള്ളിയെ പിന്തുണച്ച് സുകുമാരന്‍ നായര്‍

SCROLL FOR NEXT