Business

പാചക വാതക ബുക്കിങ് ഇനി ഒരു മിസ്ഡ് കോളില്‍

പാചക വാതക ബുക്കിങ് ഇനി ഒരു മിസ്ഡ് കോളില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ  ഇന്‍ഡേന്‍ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഇനി ബുക്കിങ് ഒരു മിസ്ഡ് കോളില്‍ ചെയ്യാം. രാജ്യത്തെവിടെനിന്നും ഒറ്റ നമ്പറിലേക്കു മിസ്ഡ് കോള്‍ ചെയ്താല്‍ പാചക വാതക സിലിണ്ടര്‍ ബുക്കു ചെയ്യാനാവും. 8454955555 ആണ് ഇതിനുള്ള നമ്പര്‍.

നിലവില്‍ ഐവിആര്‍എസ് സംവിധാനത്തിലാണ് ഇന്‍ഡേന്‍ ബുക്കിങ് നടത്തുന്നത്. ഇതിനു ഉപഭോക്താക്കള്‍ക്കു കോള്‍ ചാര്‍ജ് ചെലവാകും. മാത്രമല്ല, ഐവിആര്‍എസ് ഉപയോഗിക്കുന്നത് പ്രായമായ ഉപഭോക്താക്കള്‍ക്കു പ്രയസമുണ്ടാക്കുന്നതായും കമ്പനി വിലയിരുത്തി.

ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് മിസ്ഡ് കോള്‍ ബുക്കിങ് സംവിധാനം ഉദ്ഘാനം ചെയ്തത്. ഭൂവനേശ്വറില്‍ പുതിയ കണ്കഷനും മിസ്ഡ് കോള്‍ വഴി അപേക്ഷിക്കാം. ഈ സംവിധാനം ഉടന്‍ രാജ്യം മുഴുവന്‍ ലഭ്യമാക്കും. 

രാജ്യത്തുടനീളം ഗ്യാസ് വിതരണത്തിനുള്ള താമസം വളരെയധികം കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു ദിവസം കൊണ്ടും ഏതാനും മണിക്കൂറുകള്‍ കൊണ്ടും ഇപ്പോള്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കുന്നുണ്ട്.

2014 വരെ രാജ്യത്ത് 13 കോടി എല്‍പിജി കണക്ഷന്‍ ആണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 30 കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

SCROLL FOR NEXT