share market ai image
Business

ഇറാനെതിരെയുള്ള അമേരിക്കന്‍ നടപടി, ഉലഞ്ഞ് ഓഹരി വിപണി, എണ്ണവില 92 ഡോളറിന് മുകളില്‍ തന്നെ; രൂപയ്ക്കും നഷ്ടം

ഓഹരി വിപണിയില്‍ ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 200ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 24,200 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്. അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു.

അമേരിക്ക- ഇറാന്‍ സംഘര്‍ഷം തുടരുന്നതും എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇറാനെതിരെ നടപടി കടുപ്പിച്ച് അമേരിക്ക കൂടുതല്‍ നിരോധനം പ്രഖ്യാപിച്ചതാണ് സംഘര്‍ഷം കനക്കാന്‍ കാരണം. ഇതിന് പിന്നാലെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 92 ഡോളറിന് മുകളില്‍ തന്നെയാണ് നില്‍ക്കുന്നത്. എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, മാരുതി, എന്‍ടിപിസി, പവര്‍ ഗ്രിഡ്, ബജാജ് ഫിനാന്‍സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. അതേസമയം ട്രെന്‍ഡ്, അദാനി പോര്‍ട്‌സ്, ഐസിഐസിഐ ബാങ്ക്, ഭാരത് ഇലക്ട്രോണിക്‌സ് ഓഹരികള്‍ നേട്ടത്തിലാണ്.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നാലു പൈസയുടെ നഷ്ടമാണ് ഉണ്ടായത്. 95.74ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഉയര്‍ന്ന എണ്ണവിലയും ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതുമാണ് രൂപയെ സ്വാധീനിച്ചത്.

Markets decline in early trade amid elevated crude oil prices

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓരോ രൂപമാറ്റത്തിനും 5000വീതം; പിഴ ഈടാക്കിയാല്‍ മോഡിഫിക്കേഷന്‍ മാറ്റി വീണ്ടും വാഹനം ഹാജരാക്കണം; നടപടി കടുപ്പിച്ച് എംവിഡി

ടിവിയുടെ റിമോട്ട് കംപ്ലെയിന്റ് ആയോ? പുതിയത് വാങ്ങണ്ട, ഫോണില്‍ കണക്ട് ചെയ്ത് ഉപയോഗിക്കാം

4 ഓവർ12 റൺസ് 3 വിക്കറ്റ്! ഗ്രീൻഫീൽഡിൽ വിശ്വരൂപം പൂണ്ട് ഹരികൃഷ്ണൻ

6, 6, 6, 6... 47 പന്തിൽ 8 സിക്സ്, 6 ഫോർ 94 റൺസ്... കത്തിക്കയറി 'ക്യാപ്റ്റൻ'!

അടുക്കളയിൽ മെനക്കെടേണ്ട, ഓണസദ്യ പാ‍‍ർസൽ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 9 കാര്യങ്ങൾ