Sensex rise Ai image
Business

ഒലിച്ചുപോയത് 35,439 കോടി; ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ നഷ്ടം, പൊള്ളി എസ്ബിഐ ഓഹരി

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ നഷ്ടം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ നഷ്ടം. ക്രിസ്മസ് അവധിയെ തുടര്‍ന്ന് ഒരു ദിവസം കുറവായിരുന്ന കഴിഞ്ഞയാഴ്ചയിലെ വ്യാപാര വാരത്തില്‍ ഈ കമ്പനികള്‍ക്ക് ഒന്നടങ്കം വിപണി മൂല്യത്തില്‍ 35,439 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. എസ്ബിഐയാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്.

കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 112 പോയിന്റ് ആണ് മുന്നേറിയത്. റിലയന്‍സ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, എല്‍ആന്റ്ടി, എല്‍ഐസി ഓഹരികളാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

എസ്ബിഐയ്ക്ക് വിപണി മൂല്യത്തില്‍ 12,692 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 8,92,046 കോടിയായാണ് വിപണി മൂല്യം താഴ്ന്നത്. റിലയന്‍സിന് 8,254 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ബജാജ് ഫിനാന്‍സ് 5,102 കോടി, എല്‍ ആന്റ് ടി 4,002 കോടി, ഐസിഐസിഐ ബാങ്ക് 2,571 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നഷ്ടം. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്കിന് വിപണി മൂല്യത്തില്‍ 10,126 കോടിയുടെ വര്‍ധന ഉണ്ടായി. ഇന്‍ഫോസിസ് 6,626 കോടി, ഭാരതി എയര്‍ടെല്‍ 5,359 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ നേട്ടം. എങ്കിലും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്‍പന്തിയില്‍.

Mcap of 7 of top-10 most valued firms declines by Rs 35,439 crore; SBI biggest laggard

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജി സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വി ഡി സതീശന്‍

ഒത്തുകളി ആരോപണം; വിൻഡീസ് താരമുൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

'പുലിവാൽ കല്യാണത്തിൽ നായകൻ ഞാൻ ആയിരുന്നെങ്കിലും, സ്കോർ ചെയ്തത് മണവാളൻ ആണ്'

ലോകകപ്പ് ടീമില്‍ ഇടമില്ല, പക്ഷേ... ഗില്‍ മികച്ച താരം, ബിസിസിഐ പുരസ്‌കാരം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 614 lottery result

SCROLL FOR NEXT