INVESTMENT file
Business

16 ശതമാനത്തിലധികം റിട്ടേണ്‍, എസ്‌ഐപി പോലും തോറ്റുപോകും!; അറിയാം ഗ്യാരണ്ടീഡ് ഡബിള്‍ എന്‍ജിന്‍ സ്ട്രാറ്റജി

ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി ലഘുസമ്പാദ്യ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ജനങ്ങളുടെ സമ്പാദ്യശീലം വളര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി ലഘുസമ്പാദ്യ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ പോസ്റ്റ് ഓഫീസ് വഴി ചേരാവുന്ന രണ്ട് പദ്ധതികളാണ് പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീമും പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി യോജനയും. ഇത് രണ്ടും കൂടി ചേര്‍ത്ത് നിക്ഷേപിച്ചാല്‍ വലിയ റിട്ടേണ്‍ ലഭിക്കുന്ന ഒരു സ്ട്രാറ്റജി പരിചയപ്പെടാം.

സുകന്യ സമൃദ്ധി യോജന

ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്.

പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 8.2 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് നിക്ഷേപ കാലാവധി.

നിക്ഷേപിക്കുന്ന മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആദ്യത്തെ 15 വര്‍ഷത്തേക്ക് മാത്രമേ നിക്ഷേപം നടത്തേണ്ടതുള്ളൂ. അക്കൗണ്ട് തുറന്ന് 21 വര്‍ഷം ആകുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ നിക്ഷേപ കാലാവധിയായ 15 വര്‍ഷം കഴിഞ്ഞാലും അക്കൗണ്ടില്‍ പലിശ വരവ് വെയ്ക്കും. കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴോ പത്താം ക്ലാസ് പാസാകുമ്പോഴോ അക്കൗണ്ടില്‍ നിന്ന് 50 ശതമാനം വരെ പണം പിന്‍വലിക്കാം. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുകയും വിവാഹിതയാകുകയും ചെയ്താല്‍, അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും എടുത്ത് അക്കൗണ്ട് അവസാനിപ്പിക്കാനുള്ള ഓപ്ഷനും ഉണ്ട്.

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം

നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്ന തരത്തിലാണ് ഈ സ്‌കീം ക്രമീകരിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്. നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്.

അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം

ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം

15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം

ഡബിള്‍ എന്‍ജിന്‍ സ്ട്രാറ്റജി

പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീമില്‍ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കുക. മാസംതോറും 3,083 രൂപയാണ് പലിശ വരുമാനമായി കിട്ടുക. ഈ തുക ഉപയോഗിച്ച് സുകന്യ സമൃദ്ധി യോജനയില്‍ ചേരുക. വീട്ടില്‍ പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ പേരില്‍ ചേരാവുന്നതാണ്. ഇത്തരത്തില്‍ 15 വര്‍ഷം വരെ പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീമില്‍ നിന്നുള്ള 3,083 രൂപ മാസംതോറും നിക്ഷേപിക്കുകയാണെങ്കില്‍ 15 വര്‍ഷം കഴിയുമ്പോള്‍ 5,54,940 രൂപയുടെ നിക്ഷേപമാണ് വരിക. പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്നതാണ്. സുകന്യ സമൃദ്ധി യോജനയില്‍ 8.2 ശതമാനമാണ് പലിശ. അങ്ങനെ നോക്കുമ്പോള്‍ കോര്‍പ്പസ് 10,65,612 രൂപയായി വളര്‍ന്നിരിക്കും. ഇനി നിക്ഷേപം നടത്തേണ്ടതില്ല.

എന്നാല്‍ സുകന്യ സമൃദ്ധി യോജനയുടെ കാലാവധി 21 വര്‍ഷമാണ്. ഈ തുക അവിടെ കിടന്ന് വളര്‍ന്ന് 21 വര്‍ഷം കഴിയുമ്പോള്‍ 17,09,888 രൂപയായി മാറും. അതായത് കൈയില്‍ നിന്ന് ആകെ നിക്ഷേപിച്ചത് അഞ്ചുലക്ഷം രൂപ മാത്രമാണ്. എന്നാല്‍ 21 വര്‍ഷം കഴിയുമ്പോള്‍ സുകന്യ സമൃദ്ധി യോജനയില്‍ നിന്ന് ലഭിച്ച 17 ലക്ഷം രൂപയും പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീമിന്റെ അഞ്ചുലക്ഷം രൂപയും കൂടാത അവസാന ആറുവര്‍ഷത്തെ മന്ത്‌ലി ഇന്‍കം സ്‌കീമില്‍ നിന്നും ലഭിക്കുന്ന പലിശയും കൂട്ടി വലിയ തുക സമ്പാദിക്കാന്‍ സാധിക്കും. അതായത് അഞ്ചുലക്ഷം രൂപ നിക്ഷേപിച്ച് 21 വര്‍ഷം കഴിഞ്ഞ് പിന്‍വലിക്കുമ്പോള്‍ ഫലത്തില്‍ ഏകദേശം വര്‍ഷംതോറും 16 ശതമാനത്തിലധികം റിട്ടേണ്‍ ലഭിക്കുന്ന തരത്തില്‍ ഇതിനെ മാറ്റിയെടുക്കാന്‍ സാധിക്കും.

more than 16 percent return!; Know the guaranteed double engine strategy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്രത്തിന് കേരളത്തെ ചവിട്ടിത്താഴ്ത്താന്‍ വന്ന വാമനന്റെ രൂപം'; പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ യുഡിഎഫ് പ്രതിഷേധം

കാര്‍ വാങ്ങാന്‍ പോകുകയാണോ?, ബാധ്യത ഒഴിവാക്കാന്‍ 20-4-10 ടിപ്പ്; അറിയാം വിശദമായി

ആര്‍ഡി vs പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്: കൂടുതല്‍ നേട്ടം എവിടെ?

ക്ലച്ച് ഉപയോഗിക്കാതെ തന്നെ ഗിയര്‍ മാറ്റാം, 2.22 ലക്ഷം രൂപ മുതല്‍ വില; ഹോണ്ട റിബല്‍ 300 വിപണിയില്‍

ഇന്നിങ്‌സ് ജയത്തിന് ഇന്ത്യ ഇനി വീഴ്‌ത്തേണ്ടത് 8 വിക്കറ്റുകള്‍! പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച് ലങ്ക