isro എക്‌സ്
Business

ഇന്ത്യയുടെ സുപ്രധാനമായ അഞ്ച് ബഹിരാകാശ ദൗത്യങ്ങളെ അറിയാം

സമകാലിക മലയാളം ഡെസ്ക്

സാങ്കേതിക പുരോഗതിയും ബഹിരാകാശ പര്യവേഷണവും കൊണ്ട് ലോക ഭൂപടത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ നിരവധി ദൗത്യങ്ങളുണ്ട്. നിര്‍മ്മിത ബുദ്ധിയുടെ രംഗപ്രവേശവും വലിയ മാറ്റമാണ് രാജ്യത്ത് കൊണ്ടുവന്നത്. 2024ല്‍ എത്തിനില്‍ക്കുമ്പോള്‍ ശാസ്ത്രരംഗത്ത് ഇന്ത്യയുടെ കുതിപ്പ് ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്. ഇന്ത്യയുടെ വിജയകരമായ 5 ബഹിരാകാശ ദൗത്യങ്ങളെ അറിയാം.

ചന്ദ്രയാന്‍ 1 (2008)

ഇന്ത്യയുടെ വിജയകരമായ അഞ്ച് ബഹിരാകാശ ദൗത്യങ്ങളെ അറിയാം

ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യം, ചന്ദ്രോപരിതലത്തില്‍ നീരാവി രൂപത്തില്‍ വെള്ളമുണ്ടെ കണ്ടെത്തി. ആദ്യ അന്തര്‍-ഗ്രഹ ദൗത്യം, 36,000 കിലോമീറ്ററിനപ്പുറമുള്ള ഒരു ഉപഗ്രഹം ഇസ്രോ ആദ്യമായി നിരീക്ഷിക്കുന്നതും ആദ്യമായായിരുന്നു.

മംഗള്‍യാന്‍ (2013)

ഇന്ത്യയുടെ വിജയകരമായ അഞ്ച് ബഹിരാകാശ ദൗത്യങ്ങളെ അറിയാം

ഐഎസ്ആര്‍ഒയുടെ അഭിമാനകരമായ ചൊവ്വ ദൗത്യമാണ് മംഗള്‍യാന്‍ അഥവാ മാസ് ഓര്‍ബിറ്റര്‍മിഷന്‍. 2013 നവംബര്‍ 5 നാണ് ഇന്ത്യയുടെ കന്നി ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് മംഗള്‍യാന്‍ വിക്ഷേപിക്കുന്നത്. ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ച് പഠിക്കുകയായിരുന്നു മംഗള്‍യാനിന്റെ പ്രധാന ലക്ഷ്യം.

ചന്ദ്രയാന്‍ 2 (2019)

ഇന്ത്യയുടെ വിജയകരമായ അഞ്ച് ബഹിരാകാശ ദൗത്യങ്ങളെ അറിയാം

ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് സാധ്യമായില്ലെങ്കിലും ചന്ദ്രന്റെ കൂടുതല്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ചന്ദ്രയാന്‍ 2 ന് സാധിച്ചു.

ചന്ദ്രയാന്‍ 3 (2023)

ഇന്ത്യയുടെ വിജയകരമായ അഞ്ച് ബഹിരാകാശ ദൗത്യങ്ങളെ അറിയാം

2023 ആഗസ്റ്റ് 23 നാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ വിജയകരമായി വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ഇതോടെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയായിരുന്നു. കൂടാതെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ

ഗഗന്‍യാന്‍

ഇന്ത്യയുടെ വിജയകരമായ അഞ്ച് ബഹിരാകാശ ദൗത്യങ്ങളെ അറിയാം

ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന ഇന്ത്യയുടെ അഭിമാന ദൗത്യം. 2025ലാണ് ഗഗന്‍യാന്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച് സുരക്ഷിതായി ഭൂമിയില്‍ തിരിച്ചെത്തിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരിലെ തിരഞ്ഞെടുക്കപ്പെട്ട നാല് പേരില്‍ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT