സാറ്റലൈറ്റ് ഇന്റര്‍നെറ്റ് 
Business

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്കും; എന്താണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ്?

കേബിള്‍ അല്ലെങ്കില്‍ ഫൈബര്‍ ഇന്റര്‍നെറ്റിനേക്കാള്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് താരതമ്യേന ചെലവേറിയതാണ്.

സമകാലിക മലയാളം ഡെസ്ക്

പഗ്രഹങ്ങളുടെ സഹായത്തോടെ ഇന്റര്‍നെറ്റ് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന സേവനമാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ്. കേബിളുകള്‍ വഴിയോ, മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകള്‍ വഴിയോ, വൈഫൈ പോലുള്ള ഏതെങ്കിലും ഉപാധികള്‍ വഴിയോ ആണ് നിലവില്‍ ഇന്റര്‍നെറ്റ് ഡേറ്റ നമ്മുടെ ഫോണിലോ കംപ്യൂട്ടറുകളിലോ എത്തുന്നത്. എന്നാല്‍ കൃത്രിമോപഗ്രഹങ്ങളില്‍നിന്നും നേരിട്ട് ഒരു 'ഇടനിലക്കാരന്റേ'യും സഹായമില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡുകള്‍. മോശം കാലാവസ്ഥകള്‍ സാറ്റലൈറ്റ് ട്രാന്‍സ്മിഷനെ താല്‍ക്കാലികമായി തടസ്സപ്പെടുത്തിയേക്കാം. കേബിള്‍ അല്ലെങ്കില്‍ ഫൈബര്‍ ഇന്റര്‍നെറ്റിനേക്കാള്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് താരതമ്യേന ചെലവേറിയതാണ്.

താരതമ്യേന സാറ്റലൈറ്റ് ഇന്റര്‍നെറ്റിന്റെ വേഗത മറ്റുള്ളവയെ അപേക്ഷിച്ച് കുറവായിരിക്കും. 100 എംബിപിഎസ് വേഗത വരെയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളുടെ ഡൗണ്‍ലോഡിങ് വേഗത. നേരത്തെ 750 കെബിപിഎസ് വേഗതയാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് കൈവരിക്കാനായത്. എന്നാല്‍ സാങ്കേതികവിദ്യയിലെ പുരോഗതിയും പുതിയ ഉപഗ്രഹങ്ങള്‍ എത്തിയത് ഉപഗ്രഹ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.

സാറ്റലൈറ്റ് വഴി നേരിട്ട് ഇന്റര്‍നെറ്റ് ലഭിക്കുന്ന പുതിയ സാങ്കേതികവിദ്യ വ്യാപകമായത് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സജീവമായി രംഗത്തുവന്നതോടെയാണ്. ഇപ്പോള്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് സേവനം ഇന്ത്യയിലേക്കും എത്തുകയാണ്. ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സേവനം നല്‍കുന്നതിന് നിലവില്‍ ഭാരതി എയര്‍ടെല്ലുമായും റിലയന്‍സ് ജിയോതുമായി സ്‌പേസ് എക്‌സ് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ആക്‌സസ് നല്‍കുന്നതിനായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് നിര്‍മ്മിക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടമാണ് സ്റ്റാര്‍ലിങ്ക്. വിദൂര പ്രദേശങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ലിങ്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളില്‍ നിന്നും നേരിട്ട് അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണിത്.

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ബഹിരാകാശത്തുള്ള ഒരു ഉപഗ്രഹത്തിലേക്ക് ഒരു ഇന്റര്‍നെറ്റ് സിഗ്‌നല്‍ അയയ്ക്കുന്നു, അത് പിന്നീട് ഉപയോക്താക്കളിലേക്ക് തിരികെ വരികയും അവരുടെ സാറ്റലൈറ്റ് ഡിഷ് പിടിച്ചെടുക്കുകയും ചെയ്യുന്നു. ഉപയോക്താവിന്റെ വീട്ടില്‍ വെച്ചിരിക്കുന്ന മോഡവുമായി ഡിഷ് ബന്ധിപ്പിച്ചിരിക്കുന്നു, അത് ഒടുവില്‍ അവരുടെ കമ്പ്യൂട്ടറിനെ ഇന്റര്‍നെറ്റ് സിഗ്‌നലുമായി ബന്ധിപ്പിക്കുന്നു. ഈ പ്രക്രിയ പിന്നീട് ഇന്റര്‍നെറ്റ് സേവന ദാതാവിലേക്ക് തിരികെ പോകുകയും ഓരോ തവണയും ആവര്‍ത്തിക്കുകയും ചെയ്യുന്നു.

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കായി ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ പ്രത്യേക തരം ഡിവൈസുകളാണ് നല്‍കുന്നത്. നേരത്തെ സാറ്റലൈറ്റ് ഇന്റര്‍നെറ്റിനായി വലിയ ഡിവൈസുകളാണ് ഉപയോഗിച്ചിരുന്നത്. സാറ്റലൈറ്റ് ഇന്റര്‍നെറ്റിനായി ഉപയോഗിക്കുന്ന മോഡം, ഉപഗ്രഹത്തിന്റെ സിഗ്‌നലിനെ നിങ്ങളുടെ സിസ്റ്റത്തിന്റെ നെറ്റ്വര്‍ക്ക് അഡാപ്റ്ററിന് വായിക്കാന്‍ കഴിയുന്ന ഒന്നാക്കി മാറ്റുന്ന ഇലക്ട്രോണിക് ഉപകരണമാണ്. ഇതാണ് നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കുന്നത്. സാറ്റലൈറ്റ് ഇന്റര്‍നെറ്റിനായി ഉപയോഗിക്കുന്ന റൂട്ടറും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനുകളില്‍ ഉപയോഗിക്കുന്നവയ്ക്ക് സമാനമായി പ്രവര്‍ത്തിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT