national savings certificate 
Business

പലിശയിനത്തില്‍ ലക്ഷങ്ങള്‍ വരെ സമ്പാദിക്കാം, 7.7 ശതമാനം പലിശ; അറിയാം നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

ജനങ്ങളുടെ ലഘുസമ്പാദ്യശീലം വളര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി ലഘുസമ്പാദ്യ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ജനങ്ങളുടെ ലഘുസമ്പാദ്യശീലം വളര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരവധി ലഘുസമ്പാദ്യ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ മികച്ച വരുമാനം ഉറപ്പാക്കാന്‍ പോസ്റ്റ് ഓഫീസ് വഴി നടപ്പാക്കിയ ഒരു സ്‌കീമാണ് നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്. അഞ്ചു വര്‍ഷത്തെ ലോക്ക്-ഇന്‍ പിരീഡും 1.5 ലക്ഷം രൂപ വരെ ആദായനികുതി ഇളവും (സെക്ഷന്‍ 80സി പ്രകാരം) ലഭിക്കുന്ന ഈ സ്‌കീം ചെറുകിട, ഇടത്തരം വരുമാനക്കാര്‍ക്ക് നികുതി ലാഭിക്കാനും സമ്പാദ്യത്തിനും മികച്ചതാണ്.

7.7 ശതമാനമാണ് പലിശ നിരക്ക് വരുന്നത്. കുറഞ്ഞത് 1000 രൂപ മുതല്‍ ഇതില്‍ നിക്ഷേപം തുടങ്ങാവുന്നതാണ്. തുടര്‍ന്ന് 1000 രൂപയുടെ ഗുണിതമായാണ് നിക്ഷേപിക്കേണ്ടത്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് അവരുടെ പേരിലും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വേണ്ടി കുട്ടികളുടെ പേരിലും ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. സംയുക്തമായി നിക്ഷേപിക്കാനും സാധിക്കും.

എന്‍എസ്സിയുടെ ആകര്‍ഷണം അതിന്റെ കോമ്പൗണ്ടിങ് ഇഫക്റ്റിലാണ്. അടിസ്ഥാന കെവൈസി രേഖകളുമായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചാല്‍ ഇതില്‍ ചേരാവുന്നതാണ്. വായ്പാ സൗകര്യവും ലഭിക്കും. എന്‍എസ്സി സര്‍ട്ടിഫിക്കറ്റുകള്‍ ഈടായി നല്‍കി ബാങ്കില്‍ നിന്ന് വായ്പ എടുക്കാവുന്നതാണ്. ഉദാഹരണമായി നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റില്‍ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ പലിശയിനത്തില്‍ മാത്രം 2,24,517 രൂപയാണ് ലഭിക്കുക. അതായത് കാലാവധി കഴിയുമ്പോള്‍ 7,24,517 രൂപയാണ് കൈയില്‍ കിട്ടുക.

national savings certificate and details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധനരാജ് വധക്കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; മറ്റുള്ളവരെ വെറുതെ വിട്ടു

'പി ജയരാജന് പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങൾ, സ്വർണ്ണക്കടത്ത് ബന്ധം'; ഇപിയുടെ മറുപരാതിയിലും വൈദേകം വിവാദത്തിലും സിപിഎം അന്വേഷണം

'കേരളത്തിലെ ആദ്യത്തെ ദേശീയ സാമ്പത്തിക ദിനപത്രം, ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക ശക്തിയാവട്ടെ'; ദ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡിന് ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍

മഴ കാണാനില്ല!!; ഒക്ടോബര്‍ ഒന്നുമുതല്‍ 9 ജില്ലകളില്‍ സാധാരണയെക്കാള്‍ ലഭ്യതയില്‍ കുറവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വാര്‍ത്തയുടെ വിമോചനത്തിനു സമയമായി