പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം 
Business

'തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍ 28 രൂപവരെ വര്‍ധിക്കും'; വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പെട്രോളിയം മന്ത്രാലയം

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ധനവില വര്‍ധിക്കാത്ത ഏക രാജ്യം ഇന്ത്യയാണെന്നും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിരന്തരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ഇന്ധനവില ലിറ്ററിന് 25 മുതല്‍ 28 രൂപ വരെ വര്‍ധിപ്പിച്ചേക്കുമെന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും അത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വില വര്‍ധനയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റായതും ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണെന്ന് മന്ത്രാലയം എക്സില്‍ കുറിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ധനവില വര്‍ധിക്കാത്ത ഏക രാജ്യം ഇന്ത്യയാണെന്നും അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിരന്തരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിന് അടുത്തെത്തിയ പശ്ചാത്തലത്തില്‍, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വില വര്‍ധിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത തടസ്സവും വിപണിയെ ബാധിച്ചു. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 103-106 ഡോളര്‍ നിരക്കിലാണുള്ളത്.

അന്താരാഷ്ട്ര തലത്തില്‍ 50 ശതമാനത്തിലധികം വിലവര്‍ധനവുണ്ടായിട്ടും ഇന്ത്യയില്‍ ഇന്ധനവിലയില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവില്‍ ഡല്‍ഹിയില്‍ പെട്രോളിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ് വില.

No plan yet to raise petrol, diesel prices: Oil Min .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അയ്യപ്പ സംഗമത്തില്‍ യോഗിയുടെ സന്ദേശം വായിച്ചത് തെറ്റ്; പരാജയം മുന്‍കൂട്ടി മനസിലാക്കാന്‍ കഴിഞ്ഞില്ല; 30 മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ട് നല്‍കി'

എണ്ണ തേച്ചാൽ മാത്രം പോരാ; ശരിയായ രീതിയിൽ ഉപയോഗിച്ചാലേ ഗുണം ലഭിക്കൂ, ഈ അബദ്ധങ്ങൾ ഒഴിവാക്കാം

ടിവികെ സർക്കാരിനെ പിന്തുണച്ച 21 അണ്ണാ ഡിഎംകെ എംഎൽഎമാർക്ക് അയോഗ്യതയില്ല; നടപടികൾ അവസാനിപ്പിച്ച് സ്പീക്കർ

'സാധാരണക്കാരനെപ്പോലെ വെള്ളം കുടിക്കുന്ന പിഷാരടിയെ കണ്ടോ എന്ന് പറഞ്ഞാൽ എന്ത് പറയാനാ ? ഓൺലൈൻ മാധ്യമങ്ങൾ വിവേകപൂർവം പെരുമാറണം'

11,000mAh ബാറ്ററി, ബയോമെട്രിക് ഓതന്റിക്കേഷന്‍ ഫീച്ചറുകള്‍; ഹോണര്‍ X80 പ്രോ മാക്‌സ് ഉടന്‍ വിപണിയില്‍

SCROLL FOR NEXT