ഓപ്പോ ഫൈന്‍ഡ് എക്‌സ്8 അള്‍ട്രാ ഏപ്രിലില്‍  image credit: oppo
Business

OLED ഡിസ്പ്ലേ, രണ്ട് പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറ; കനംകുറഞ്ഞ മോഡലുമായി ഓപ്പോ, ഫൈന്‍ഡ് എക്‌സ്8 അള്‍ട്രാ ഏപ്രിലില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ ഫോണ്‍ ആയ ഫൈന്‍ഡ് എക്‌സ്8 അള്‍ട്രാ ഏപ്രിലില്‍ വില്‍പ്പനയ്ക്ക്

dhanojam

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ ഫോണ്‍ ആയ ഫൈന്‍ഡ് എക്‌സ്8 അള്‍ട്രാ ഏപ്രിലില്‍ വില്‍പ്പനയ്ക്ക്. നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. കാമറ വിഭാഗത്തില്‍ അടക്കം നൂതന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഒക്ടോബറില്‍ ചൈനയിലാണ് കമ്പനി ഫൈന്‍ഡ് എക്‌സ്8 സീരീസ് പുറത്തിറക്കിയത്. തുടര്‍ന്ന് നവംബറില്‍ ഫൈന്‍ഡ് എക്‌സ്8, ഫൈന്‍ഡ് എക്‌സ്8 പ്രോ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഫൈന്‍ഡ് എക്‌സ്8 അള്‍ട്രായും വിപണിയില്‍ എത്തുന്നത്.

ആകര്‍ഷകമായ ദൃശ്യാനുഭവം പ്രദാനം ചെയ്യുന്ന 6.82 ഇഞ്ച് '2K' OLED ഡിസ്പ്ലേ ഫൈന്‍ഡ് എക്‌സ്8 അള്‍ട്രായില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറകളും ഒരു അള്‍ട്രാവൈഡ് ലെന്‍സും സഹിതം, കാമറ പ്രേമികള്‍ക്ക് ഒരു ഇഞ്ച് പ്രൈമറി കാമറ സെന്‍സര്‍ പ്രതീക്ഷിക്കാം. മറ്റ് ഡിസൈന്‍ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫോണ്‍ കനംകുറഞ്ഞ ഒന്നായിരിക്കുമെന്ന് കരുതുന്നു.

അള്‍ട്രായ്ക്ക് പുറമേ 'അള്‍ട്രാ-തിന്‍ സ്‌മോള്‍ സ്‌ക്രീന്‍ ഫ്‌ലാഗ്ഷിപ്പ് ഫൈന്‍ഡ്' കൂടി ഓപ്പോ അവതരിപ്പിക്കും. ഇത് ഇതിനകം തന്നെ ചര്‍ച്ചയായിട്ടുള്ള ഫൈന്‍ഡ് എക്‌സ്8 നെക്സ്റ്റ് ആയിരിക്കാം. 7 മില്ലിമീറ്ററിനും 7.99 മില്ലിമീറ്ററിനും ഇടയില്‍ കനം കുറഞ്ഞ മോഡല്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാംസങ് ഗാലക്സി എസ് 25 എഡ്ജിനും ഐഫോണ്‍ 17 എയറിനുമെതിരെ മത്സരിക്കാന്‍ ലക്ഷ്യമിട്ടായിരിക്കാം കമ്പനി ഡിസൈനില്‍ മാറ്റം വരുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

'ഷാരൂഖും ഹൃത്വിക്കും മുഖാമുഖം; അടി പൊട്ടുമെന്ന് ഉറപ്പായി, എല്ലാവരും ശ്വാസമടക്കിപ്പിടിച്ചിരുന്നു';'ശത്രുത'യുടെ കാലത്തെ ആ കൂടിക്കാഴ്ച

'നിവിന് മാത്രം എന്തിനാണ് മേൽമുണ്ട് ? ശരീരം പ്രദർശിപ്പിക്കാനുള്ള ആത്മവിശ്വാസക്കുറവോ!'; ചർച്ച

ഒരു ദിവസം എത്ര കപ്പലണ്ടി കഴിക്കാം?

ബ്രെഡ് വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ 'പണി'യാകും

SCROLL FOR NEXT