പ്രതീകാത്മക ചിത്രം/ പിടിഐ 
Business

ചില്ലറ ഇടപാടുകള്‍ ഇനി അതിവേഗം, പരിധികളില്ലാതെ; യുപിഐ ലൈറ്റ്, രാജ്യത്ത് ആദ്യം, വിശദാംശങ്ങള്‍

കുറഞ്ഞ മൂല്യത്തിലുള്ള ഒന്നിലധികം യുപിഐ ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് അവതരിപ്പിച്ച് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കുറഞ്ഞ മൂല്യത്തിലുള്ള ഒന്നിലധികം യുപിഐ ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാന്‍ സഹായിക്കുന്ന യുപിഐ ലൈറ്റ് അവതരിപ്പിച്ച് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്. പേടിഎം വഴി ഒറ്റ ക്ലിക്കില്‍ തന്നെ വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. രാജ്യത്ത് ആദ്യമായാണ് യുപിഐ ലൈറ്റ് അവതരിപ്പിക്കുന്നത്.

യുപിഐ ലൈറ്റ് വഴി 200 രൂപ വരെയുള്ള ചില്ലറ ഇടപാടുകള്‍ പരിധിയില്ലാതെ അതിവേഗം നിര്‍വഹിക്കാന്‍ കഴിയും. 2000 രൂപയാണ് യുപിഐ ലൈറ്റ് വഴി കൈമാറാന്‍ കഴിയുന്ന ഉയര്‍ന്ന തുക. എന്നാല്‍ ഒരു ദിവസം രണ്ടു തവണ മാത്രമേ രണ്ടായിരം രൂപയുടെ ഇടപാട് നടത്താന്‍ സാധിക്കൂ. 

അതേസമയം 200 രൂപയില്‍ താഴെയുള്ള ചില്ലറ ഇടപാടുകള്‍ യഥേഷ്ടം നിര്‍വഹിക്കാന്‍ സാധിക്കും. അതിവേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്നത് സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. രാജ്യത്തെ ജനങ്ങളെ ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍ എന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

SCROLL FOR NEXT