കാരിത്താസ് പീഡിയാട്രിക് വിഭാഗത്തിന്റെ ഉദ്ഘാടനം ബാലതാരം ദേവനന്ദ നിര്‍വഹിക്കുന്നു. ആശുപത്രി ഡയറക്ടര്‍ റവ ഫാ ബിനു കുന്നത്ത്. ജോയിന്റ് ഡയറക്ടര്‍ ജിനു കാവില്‍ തുടങ്ങിയവര്‍ സമീപം.  
Business

കാരിത്താസിലെ പീഡിയാട്രിക് വിഭാഗം ഇനി കാരിത്താസ് മാതായില്‍

പുതിയ പീഡിയാട്രിക് ഡിപ്പാര്‍ട്ട്‌മെന്റ് ബാലതാരം ദേവനന്ദയാണ് ഉദ്ഘാടനം ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കാരിത്താസ് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന കുട്ടികള്‍ക്കായുള്ള പീഡിയാട്രിക് വിഭാഗത്തിന്റെ സേവനം നവംബര്‍ 19 മുതല്‍ കാരിത്താസ് മാതാ ആശുപത്രിയിലേക്ക് മാറി. ജനറല്‍ പീഡിയാട്രിക്‌സ്, പീഡിയാട്രിക് ഓങ്കോളജി, പീഡിയാട്രിക് പള്‍മണോളജി, പീഡിയാട്രിക് ആനഡ് നിയോനാറ്റല്‍ സര്‍ജറി എന്നീ വിഭാഗങ്ങളിലായി 15 ഓളം വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.

പുതിയ പീഡിയാട്രിക് ഡിപ്പാര്‍ട്ട്‌മെന്റ് ബാലതാരം ദേവനന്ദയാണ് ഉദ്ഘാടനം ചെയ്തത്. കാരിത്താസ് മാതായില്‍ വച്ച് നടന്ന ചടങ്ങില്‍ ഫാ. ജിനു കാവില്‍ സ്വാഗതം പറഞ്ഞു. കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഡയറക്ടറായ റവ.ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു.

ഡോ.സാജന്‍ തോമസ് (അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടര്‍ ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് നിയോനാറ്റോളജി), ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ അന്‍സു ജോസഫ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്‌സ് ഡോ. സുനു ജോണ്‍ എന്നിവരും പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

വഴിയാത്രക്കാരനെ ഇടിച്ചിട്ട ഡോക്ടർ കാർ നിർത്താതെ പോയി; ഉറങ്ങിപ്പോയതാണെന്ന് മൊഴി

ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ട്രംപ്; പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ, വിദ്വേഷത്തെ ചവിട്ടി പുറത്താക്കണമെന്ന് മാർപാപ്പ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

Today's Rashi Phalam April 5|ബിസിനസ് രംഗത്ത് മുന്നേറ്റം, അപവാദങ്ങൾ കേൾക്കാൻ ഇട വരാം

'രാഹുൽ ഗാന്ധിയുടേത് അധിക പ്രസംഗം; സിപിഎമ്മിനെ അളന്നു നോക്കാനും മാർക്കിടാനും വരേണ്ട'

SCROLL FOR NEXT