എം എസ് ധോനി ഫയൽ
Business

'ധോനിയെ ആദരിക്കാന്‍ ഏഴു രൂപ നാണയം ഇറക്കുമെന്ന് ആര്‍ബിഐ'; സത്യാവസ്ഥ

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോനിയോടുള്ള ആദരസൂചകമായി റിസര്‍വ് ബാങ്ക് ഏഴുരൂപയുടെ നാണയം ഇറക്കുമെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോനിയോടുള്ള ആദരസൂചകമായി റിസര്‍വ് ബാങ്ക് ഏഴുരൂപയുടെ നാണയം ഇറക്കുമെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണം. ധോനിയുടെ പേരും ചിത്രവും ആലേഖനം ചെയ്തിരിക്കുന്ന ഏഴു രൂപ നാണയം റിസര്‍വ് ബാങ്ക് ഇറക്കുമെന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് ധോനി നല്‍കിയ സംഭാവന മാനിച്ചാണ് ആര്‍ബിഐ നാണയം ഇറക്കാന്‍ പോകുന്നതെന്നും ചിത്രം അവകാശപ്പെടുന്നു. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജമാണെന്നും കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു.

ധോനിയുടെ പേരില്‍ ഏഴു രൂപ നാണയം ഇറക്കുമെന്ന ചിത്രത്തിലെ അവകാശവാദം വ്യാജമാണ്. ഇത്തരത്തില്‍ ഒരു നാണയം ഇറക്കുന്ന കാര്യം സാമ്പത്തികകാര്യ വകുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ധനമന്ത്രാലയം, വാര്‍ത്താവിതരണ മന്ത്രാലയം തുടങ്ങിയവയെ ടാഗ് ചെയ്ത് കൊണ്ടുള്ള പിഐബി ഫാക്ട് ചെക്ക് ഹാന്‍ഡിലില്‍ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.

ഇതിനോടകം നിരവധി സോഷ്യല്‍മീഡിയ ഉപയോക്താക്കളാണ് ഈ ചിത്രം പങ്കുവെച്ചത്. ഇത്തരം വാര്‍ത്തകള്‍ സംബന്ധിച്ച് പൗരന്മാര്‍ അതീവജാഗ്രത പുലര്‍ത്തുകയും യാതൊരു പരിശോധനയും കൂടാതെ അവ ഷെയര്‍ ചെയ്യുകയും ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT