പോക്കോ സ്മാർട്ട് ഫോൺ image credit: poco
Business

സോണി സെന്‍സര്‍ കാമറ, 'പോക്കറ്റ് ഫ്രണ്ട്‌ലി' വില; പോക്കോയുടെ രണ്ടു പുതിയ ഫോണുകള്‍ ഡിസംബര്‍ 17ന്

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോ പുതിയ രണ്ടു സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോ പുതിയ രണ്ടു സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഡിസംബര്‍ 17നാണ് പോക്കോ എം7 പ്രോ ഫൈവ് ജി, പോക്കോ സി75 ഫൈവ് ജി എന്നിവ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുക.

അത്യാധുനിക ഫീച്ചറുകളോടെ വരുന്ന ഫോണ്‍ ഡിസ്പ്ലേ, ഫോട്ടോഗ്രാഫി, മൊത്തത്തിലുള്ള പ്രകടനം എന്നിവ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും തിളക്കമുള്ള അമോലെഡ് ഡിസ്പ്ലേയുമായാണ് പോക്കോ എം7 പ്രോ വരുന്നത്. പുതിയ സെഗ്മെന്റിലെ ഏക സോണി സെന്‍സര്‍ കാമറയുള്ള ഫോണായിരിക്കും പോക്കോ സി75 ഫൈവ് ജി. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഫൈവ് ജി സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് GOLED FHD+ ഡിസ്പ്ലേ ഉള്‍പ്പെടെയുള്ള അത്യാധുനിക ഫീച്ചറുകളോടെയാണ് പോക്കോ എം7 പ്രോ അവതരിപ്പിക്കുക. ടിയുവി ട്രിപ്പിള്‍ സര്‍ട്ടിഫിക്കേഷനും നീലവെളിച്ചം കുറയ്ക്കുകയും കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്ന SGS sF കെയര്‍ ഡിസ്‌പ്ലേയും ഇതില്‍ ഉണ്ടാവും. സെഗ്മെന്റിന്റെ ഏക സോണി സെന്‍സര്‍ കാമറ ഉള്‍പ്പെടെ പോക്കറ്റ്-ഫ്രണ്ട്ലി വിലയില്‍ മുന്‍നിര നിലവാരത്തിലുള്ള സവിശേഷതകളാണ് പോക്കോ സി75 ഫൈവ് ജി വാഗ്ദാനം ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT