ഫയല്‍ ചിത്രം 
Business

പ്രീമിയം പെട്രോളിന് നൂറ് കടന്നു, ഇന്ധന വില ഇന്നും കൂട്ടി

തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് 100.20 രൂപയാണ് വില

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം; രാജ്യത്ത് ഇന്ധന വില വർധന തുടരുന്നു. ഇന്ന് പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് കൂടിയത്.  അതിനിടെ കേരളത്തിൽ പ്രീമിയം പെട്രോളിന് നൂറ് കടന്നു. തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് 100.20 രൂപയാണ് വില. പെട്രോൾ വില 98 ലേക്ക് കുതിക്കുകയാണ്. 

തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലീറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് ഒരു ലീറ്ററിന് 95.41 രൂപയും ഡീസലിന് 90.86 രൂപയുമാണ് വില. തുടർച്ചയായ രണ്ടാം ദിവസമാണു വില വർധിപ്പിക്കുന്നത്. ജൂൺ മാസത്തിൽ ഇതു മൂന്നാമത്തെ വർധനയാണ്. 37 ദിവസത്തിനുള്ളിൽ 21 തവണയാണ് ഇന്ധന വില കൂട്ടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മൃഗശാല മാറ്റുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; 'പകരം മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം'

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുട്ടി തീ പൊള്ളലേറ്റു മരിച്ചു

9 വിക്കറ്റുകള്‍ '101 റണ്‍സില്‍' നിലം പൊത്തി, ഓസ്‌ട്രേലിയ തവിടുപൊടി!

ശബരിമലയിലെ സ്വര്‍ണക്കിരീടം സുരക്ഷിതം, അരവണ ക്ഷാമം ഉണ്ടാകില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

'ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരമില്ല'! ആഞ്ചലോട്ടി