മൂന്ന് കോടിയില്‍ താഴെയുള്ള നിക്ഷേപത്തിനെ ചില്ലറ നിക്ഷേപമായാണ് പരിഗണിക്കുക ഫയൽ
Business

ബള്‍ക്ക് ഡെപ്പോസിറ്റ് പരിധി റിസര്‍വ് ബാങ്ക് മൂന്ന് കോടിയായി ഉയര്‍ത്തി; വിശദാംശങ്ങള്‍

ബാങ്കിലെ ബള്‍ക്ക് ഡെപ്പോസിറ്റ് പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാങ്കിലെ ബള്‍ക്ക് ഡെപ്പോസിറ്റ് പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. നിലവില്‍ രണ്ടു കോടിയോ അതില്‍ കൂടുതലോ തുക ഒറ്റത്തവണയായി ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി നിക്ഷേപിച്ചാല്‍ ആണ് ബള്‍ക്ക് ഡെപ്പോസിറ്റ് ആയി കണക്കാക്കുന്നത്. ഈ പരിധിയാണ് ഉയര്‍ത്തിയത്.

ആര്‍ബിഐയുടെ പുതിയ പ്രഖ്യാപനം അനുസരിച്ച് മൂന്ന് കോടിയോ അതില്‍ കൂടുതലോ വരുന്ന തുകയാണ് ബള്‍ക്ക് ഡെപ്പോസിറ്റ് ആയി കണക്കാക്കുക. ഇതില്‍ താഴെ വരുന്ന തുക ബള്‍ക്ക് ഡെപ്പോസിറ്റ് ആയി കണക്കാക്കില്ല. മൂന്ന് കോടിയില്‍ താഴെയുള്ള നിക്ഷേപത്തിനെ ചില്ലറ നിക്ഷേപമായാണ് പരിഗണിക്കുക. അതായത് റീട്ടെയില്‍ നിക്ഷേപത്തിന് പലിശനിരക്ക് കുറവായിരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാധാരണ നിക്ഷേപങ്ങളെ അപേക്ഷിച്ച് ബള്‍ക്ക് ഡെപ്പോസിറ്റിന് പലിശനിരക്ക് കൂടുതലായിരിക്കും എന്നതാണ് ആകര്‍ഷണം. നിലവില്‍ രണ്ടു കോടിക്കും മൂന്ന് കോടിക്കും ഇടയില്‍ ബള്‍ക്ക് ഡെപ്പോസിറ്റ് ആയി നിക്ഷേപിച്ചവര്‍ക്ക് തുടര്‍ന്നും ഈ ആനുകൂല്യം ലഭിക്കില്ല. മൂന്ന് കോടിയോ അതില്‍ കൂടുതലോ തുക ഒറ്റത്തവണയായി എഫ്ഡി നിക്ഷേപമായി ഇട്ടവര്‍ക്ക് മാത്രമായിരിക്കും ഉയര്‍ന്ന പലിശനിരക്ക് ലഭിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം