റിയല്‍മി പി3 പ്രോ 18ന് ഇന്ത്യയില്‍  image credit: realme
Business

ഹീറ്റാകുമെന്ന പേടി വേണ്ട!, കരുത്തുറ്റ ബാറ്ററി, എഐ ഗെയിമിങ് ഫീച്ചറുകള്‍; റിയല്‍മിയുടെ പുതിയ ഫോണ്‍ 18ന് ഇന്ത്യയില്‍

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിയുടെ പുതിയ ഫോണ്‍ ഫെബ്രുവരി 18ന് ഇന്ത്യയില്‍ അവതരിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിയുടെ പുതിയ ഫോണ്‍ ഫെബ്രുവരി 18ന് ഇന്ത്യയില്‍ അവതരിപ്പിക്കും. റിയല്‍മി പി3 പ്രോ എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്ഫോണിന് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 എസ് ജെന്‍ 3 ആയിരിക്കും കരുത്ത് പകരുക.

4എന്‍എം ടിഎസ്എംസി പ്രോസസ്സില്‍ നിര്‍മ്മിച്ച ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 എസ് ജെന്‍ 3 ചിപ്പ്‌സെറ്റാണ് ഫോണില്‍ ക്രമീകരിക്കുക.ചിപ്പ്‌സെറ്റ് അതിന്റെ മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിപിയു പ്രകടനത്തില്‍ 20 ശതമാനവും ജിപിയു പ്രകടനത്തില്‍ 40 ശതമാനവും വേഗമാണ് കമ്പനി അവകാശപ്പെടുന്നത്. ക്വാഡ്-കര്‍വ്ഡ് ഡിസ്പ്ലേ ഡിസൈന്‍ ആണ് ഫോണിന്റെ മറ്റൊരു സവിശേഷത. അനായാസമായി ഗെയിമിങ് സാധ്യമാക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ആഴത്തിലുള്ള കാഴ്ചാനുഭവവും പകരുന്ന തരത്തിലാണ് ഫോണ്‍. ഫോണ്‍ എളുപ്പം ഹീറ്റാകുന്നത് തടയാനായി 6,050 എംഎം ചതുരശ്ര വിസ്തീര്‍ണ്ണം ഉള്‍ക്കൊള്ളുന്ന എയ്റോസ്പേസ്-ഗ്രേഡ് വേപ്പര്‍ ചേമ്പര്‍ കൂളിങ് സിസ്റ്റവും ഈ ഉപകരണത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

ക്രാഫ്റ്റണുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ജിടി ബൂസ്റ്റ് സാങ്കേതികവിദ്യയും പി 3 പ്രോയില്‍ ഉണ്ടാകും. ഗെയിമിങ് കേന്ദ്രീകൃത സ്മാര്‍ട്ട്ഫോണായി വില്‍പ്പനയ്ക്ക് എത്തുന്ന ഫോണ്‍ എഐ അള്‍ട്രാ-സ്റ്റെഡി ഫ്രെയിമുകള്‍, ഹൈപ്പര്‍ റെസ്പോണ്‍സ് എന്‍ജിന്‍, എഐ അള്‍ട്രാ ടച്ച് കണ്‍ട്രോള്‍, എഐ മോഷന്‍ കണ്‍ട്രോള്‍ എന്നിവയുള്ള ബിജിഎംഐ ഗെയിംപ്ലേയെ പിന്തുണയ്ക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പണം എവിടെ നിന്ന്?; ജനം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കവചമാകണം; ആഹ്വാനവുമായി വിഎച്ച്പി

'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം