reliance jio ഫയൽ
Business

103 രൂപ മുതല്‍; ക്രിസ്മസ്-പുതുവത്സര ഓഫറുമായി ജിയോ, മൂന്ന് പുതിയ പ്ലാന്‍ പ്രഖ്യാപിച്ചു, വിശദാംശങ്ങള്‍

ഉപയോക്താക്കള്‍ക്കായി ക്രിസ്മസ്-പുതുവത്സര ഓഫര്‍ പ്രഖ്യാപിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി ക്രിസ്മസ്-പുതുവത്സര ഓഫര്‍ പ്രഖ്യാപിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചത്. റിലയന്‍സ് ജിയോ ഹാപ്പി ന്യൂ ഇയര്‍ 2026 എന്ന് പേരിട്ടിരിക്കുന്ന ഈ പ്രീപെയ്ഡ് പ്ലാനുകള്‍ എല്ലാ തരം ഉപയോക്താക്കളെയും ലക്ഷ്യമിട്ടു കൊണ്ടാണ് പുറത്തിറക്കിയിരിക്കുന്നത്.

വാര്‍ഷിക റീചാര്‍ജ്, പ്രതിമാസ വിനോദ പായ്ക്ക്, കുറഞ്ഞ ചെലവിലുള്ള ഫ്‌ലെക്‌സിബിള്‍ ആഡ്-ഓണ്‍ പ്ലാന്‍ എന്നിവയെല്ലാം പുതിയ പ്ലാനുകളില്‍ ഉള്‍പ്പെടുന്നു. വെറും 103 രൂപ മുതല്‍ ആരംഭിക്കുന്നതാണ് പ്ലാനുകള്‍. അതിനാല്‍ ഗൂഗിളുമായുള്ള ജിയോയുടെ പങ്കാളിത്തമാണ് ഈ പുതിയ പ്ലാനുകളുടെ ഏറ്റവും വലിയ പ്രത്യേകത. തെരഞ്ഞെടുത്ത പ്ലാനുകളില്‍ ജെമിനി പ്രോ എഐ സേവനവും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹീറോ വാര്‍ഷിക റീചാര്‍ജ്

3,599 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന പ്ലാനാണ് ഹീറോ വാര്‍ഷിക റീചാര്‍ജ്. പ്ലാനിന് 365 ദിവസം കാലാവധി ഉണ്ട്. പ്രതിദിനം 2.5 ജിബി അണ്‍ലിമിറ്റഡ് ഫൈവ് ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അണ്‍ലിമിറ്റഡ് വോയ്സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. ഈ നേട്ടങ്ങള്‍ക്കൊപ്പം 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ സബ്സ്‌ക്രിപ്ഷനും ഉള്‍പ്പെടുന്നു.

ജിയോ സൂപ്പര്‍ സെലിബ്രേഷന്‍ പ്ലാന്‍

28 ദിവസം കാലാവധിയുള്ള പ്രതിമാസ പ്ലാനാണ് ജിയോ സൂപ്പര്‍ സെലിബ്രേഷന്‍ പ്ലാന്‍. പ്രതിദിനം 2 ജിബി അണ്‍ലിമിറ്റഡ് 5 ജി ഡാറ്റ ആക്സസ്, പരിധിയില്ലാത്ത വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മൊബൈല്‍ റീചാര്‍ജ് പോലെ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ആക്‌സസും ലഭിക്കും.യൂട്യൂബ് പ്രീമിയം, ജിയോ ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം, സോണി ലിവ്, സീ5, Lionsgate Play, Discovery+, Sun NXT, Hoichoi, FanCode, Chaupal, Planet Marathi, Kancha Lanka തുടങ്ങിയ നിരവധി പ്ലാറ്റ്‌ഫോമുകള്‍ ഈ പ്ലാനില്‍ ലഭിക്കുന്നു. 18 മാസത്തെ ഗൂഗിള്‍ ജെമിനി പ്രോ സബ്സ്‌ക്രിപ്ഷനാണ് മറ്റൊരു ആകര്‍ഷണം

ഫ്‌ലെക്‌സി പായ്ക്ക് ആഡ്-ഓണ്‍

വെറും 103 രൂപയ്ക്ക് 28 ദിവസം കാലാവധിയുള്ള പ്ലാനാണിത്. 5 ജിബി ഡാറ്റയാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിനൊപ്പം ചില ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസും അനുവദിക്കുന്നുണ്ട്.

Reliance Jio unveils 'Happy New Year 2026' recharge plans

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT