share market Ai image
Business

കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 600 പോയിന്റ് ഇടിഞ്ഞു; രൂപയ്ക്ക് നേട്ടം, അറിയാം കാരണങ്ങള്‍

ഓഹരി വിപണിയില്‍ കനത്ത ഇടിവ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്നു. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി.25,500ന് തൊട്ടുമുകളിലാണ് നിഫ്റ്റി.

ഇരു വിപണികളും ഏകദേശം 0.5 ശതമാനമാണ് ഇടിഞ്ഞത്. ആഗോള വിപണികള്‍ ദുര്‍ബലമായതും വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളുമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ഗ്രീന്‍ലാന്‍ഡിനെ സപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളാണ് ആഗോള വിപണിയില്‍ അനിശ്ചിതത്വത്തിന് കാരണം.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, വിപ്രോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. അതേസമയം ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ട്രെന്റ് ഓഹരികള്‍ നേട്ടത്തിന്റെ പാതയിലാണ്. അതിനിടെ രൂപ നേട്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 12 പൈസയുടെ നേട്ടത്തോടെ 90.66 എന്ന നിലയിലാണ് രൂപ. ഡോളര്‍ ദുര്‍ബലമായതാണ് രൂപയ്ക്ക് കരുത്തായത്.

Rupee gains 12 paise, Sensex, Nifty down

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യ കുറ്റക്കാരി; ആൺസുഹൃത്തിനെ വെറുതെ വിട്ടു

കോഹ്‌ലിയുടെ 'റെക്കോര്‍ഡ് പെരുമഴ' ഇന്‍ഡോറിലും! നേട്ടങ്ങളുടെ പട്ടിക

ദേഹാസ്വാസ്ഥ്യം; വിഎം സുധീരനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

'ടിക് മാര്‍ക്ക്, പേയ്‌മെന്റ് സക്‌സസ്ഫുള്‍ സന്ദേശം'; തട്ടിപ്പില്‍ വീഴരുത്, മുന്നറിയിപ്പ്

യുപിഐയില്‍ പണം അയച്ചിട്ട് പരാജയപ്പെട്ടോ? തുക തിരികെയെത്തിയില്ലേ?, നഷ്ടപരിഹാരം ലഭിക്കും

SCROLL FOR NEXT