Rupee rises 13 paise file
Business

പലിശനിരക്കില്‍ മാറ്റം വരുത്താതെ അമേരിക്കന്‍ കേന്ദ്രബാങ്ക്, അഞ്ചാം ദിവസവും രൂപയ്ക്ക് നേട്ടം; എണ്ണവില 90 ഡോളറില്‍ താഴെ തന്നെ

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ധന. 13 പൈസയുടെ വര്‍ധനയോടെ 95.63ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലെ മുന്നേറ്റവും വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമാണ് രൂപയ്ക്ക് കരുത്തായത്. ഇതിന് പുറമേ പലിശനിരക്കില്‍ മാറ്റം വരുത്താതെ അമേരിക്കന്‍ കേന്ദ്രബാങ്ക് പ്രഖ്യാപിച്ച പണ, വായ്പ നയവും രൂപയ്ക്ക് ശക്തി പകര്‍ന്നു. അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ നയ പ്രഖ്യാപനത്തിന് പിന്നാലെ ഡോളര്‍ ദുര്‍ബലമായതാണ് മുന്നോട്ടുള്ള കുതിപ്പിന് രൂപയ്ക്ക് ഇന്ധനം പകര്‍ന്നത്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് 3.5 ശതമാനം മുതല്‍ 3.75 ശതമാനം വരെയുള്ള പരിധി തുടരാന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് തീരുമാനിച്ചത്.

ഇന്നലെ ആറു പൈസയുടെ നേട്ടത്തോടെ 95.76ലാണ് രൂപ ക്ലോസ് ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം ഏകദേശം ഒരു രൂപയിലധികമാണ് മുന്നേറിയത്. ഇതിന് പുറമേ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 90 ഡോളറില്‍ താഴെ തന്നെ നില്‍ക്കുന്നതും രൂപയ്ക്ക് കരുത്തായി.

അതിനിടെ ഓഹരി വിപണിയും ഇന്ന് നേരിയ നേട്ടത്തിലാണ്. കഴിഞ്ഞ ദിവസത്തെ പോലെ ഐടി സൂചികയില്‍ ഉണ്ടായ മുന്നേറ്റം തന്നെയാണ് ഇന്നും വിപണിയില്‍ പ്രതിഫലിച്ചത്. ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക് ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ അള്‍ട്രാ ടെക് സിമന്റ്, അദാനി പോര്‍ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എന്നിവയാണ് നേട്ടം സ്വന്തമാക്കിയത്.

Rupee rises 13 paise against US dollar in early trade, Sensex, Nifty up

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യം ചോര്‍ന്നത് രണ്ട് വഴികളിലൂടെ, രാജസ്ഥാന്‍ വഴി കേരളത്തിലുമെത്തി; സിബിഐ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍

നോണ്‍-ക്രീമിലെയര്‍: സ്വകാര്യ മേഖലയിലെ ശമ്പളവും കണക്കാക്കണമെന്ന് ഹൈക്കോടതി

വാട്‌സ്ആപ്പ് വെബിലൂടെയും വിളിക്കാം, വെയിറ്റിങ് റൂം, കോള്‍ ട്രാന്‍സ്ഫര്‍; പുത്തന്‍ ഫീച്ചറുകള്‍

'ഹൊറർ സിനിമയിലെ രംഗം പോലെ, മൃഗങ്ങള്‍ക്ക് പോലും താമസിക്കാനാകില്ല': തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിലെ ദുരവസ്ഥയിൽ ഞെട്ടി ഹൈക്കോടതി

യുഎസ് കേന്ദ്ര ബാങ്ക് നയത്തില്‍ പിടിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചു