Rupee touches 96.14 per dollar file
Business

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 21 പൈസയുടെ നഷ്ടം; 96ലേക്ക്

ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് താഴ്ചയില്‍. 21 പൈസയുടെ നഷ്ടത്തോടെ 95.97 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്.

എണ്ണവില കുതിച്ചുയരുന്നതും അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് രൂപയ്ക്ക് വിനയായത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപ 96ന് അപ്പുറത്തേയ്ക്ക് താഴ്ന്നിരുന്നു. 96.14 എന്ന നിലയിലേക്കാണ് രൂപ താഴ്ന്നത്.

യുഎസ് ഫെഡറല്‍ റിസര്‍വ് സമീപഭാവിയില്‍ തന്നെ പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ ഇടയാക്കും. ഇത് രൂപയെ വീണ്ടും ദുര്‍ബലമാക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതിനിടെ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിച്ചു. സെന്‍സെക്‌സ് 160 പോയിന്റ് ആണ് താഴ്ന്നത്.

Rupee touches 96.14 per dollar for first time ever, settles at new lifetime low

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടീം സതീശനില്‍' ആരൊക്കെ?; മുസ്ലീംലീഗിന് ഏതൊക്കെ വകുപ്പുകള്‍?; പ്രഖ്യാപനം നാളെ

സൂപ്പർ ഹീറോയിന്‍ ചിത്രം; 'മഹാകാളി' യിൽ ബോളിവുഡ് താരം രോഹിത് സറഫ്

സംവിധായക കുപ്പായമണിയാന്‍ പാര്‍വതി; അഞ്ച് വര്‍ഷം കാത്തിരുന്നത് ഈ സിനിമയ്ക്കായി!

ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടെ പിടിച്ചെടുത്തു; ലക്കി ഭാസ്‌കറില്‍ ഉപയോഗിച്ച വാഹനം

'എന്റെ കൈ അടിച്ചൊടിക്കാന്‍ പറഞ്ഞതും ഹോക്കി സ്റ്റിക്ക് വാങ്ങി ഒറ്റയടി!'; മധു വാര്യരുടെ പ്ലാന്‍ പൊളിച്ച 'ആന്റി ക്ലൈമാക്‌സ്'

SCROLL FOR NEXT