ഗാലക്‌സി എസ് 25 സീരീസ്  
Business

കിടിലന്‍ എഐ ഫീച്ചറുകള്‍; ഗാലക്‌സി എസ് 25 സീരീസ് ഇന്ത്യന്‍ വിപണിയില്‍; അറിയേണ്ടതെല്ലാം

നിരവധി എഐ ഫീച്ചറുകളുമായാണ് കമ്പനി പുതിയ സീരീസ് പുറത്തിറക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ പ്രേമികളുടെ കാത്തിരിപ്പിന് അവസാനം, ഗാലക്‌സി എസ് 25 സീരീസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. സ്റ്റാന്‍ഡേര്‍ഡ്, പ്ലസ്, അള്‍ട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് എസ്25 സീരീസില്‍ സാംസങ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് സാംസങിന്റെ പുതിയ മോഡല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

നിരവധി എഐ ഫീച്ചറുകളുമായാണ് കമ്പനി പുതിയ സീരീസ് പുറത്തിറക്കിയത്. എഐ ഫീച്ചറുകള്‍ സമന്വയിക്കുന്ന സാംസങിന്റെ ആന്‍ഡ്രോയ്ഡ് 15 അധിഷ്ഠിത വണ്‍ യുഐ 7 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ സീരീസിലെ ഫോണുകള്‍ പ്രവര്‍ത്തിക്കുക. നൗ ബ്രീഫ്, നൗ ബാര്‍, ഗൂഗിളിന്റെ ജെമിനി എഐ അസിസ്റ്റന്റ് എന്നീ എഐ ഫീച്ചറുകള്‍ തന്നെയാണ് എസ് 25 സീരീസിന്റെ പ്രധാന ഹൈലൈറ്റ്. ഘട്ടം ഘട്ടമായി നിര്‍ദേശം നല്‍കുന്ന ലൈവ് വിഡിയോ, 20 ഭാഷകളിലേക്കുള്ള വിവര്‍ത്തനം ചെയ്യുന്ന ഡയറക്ട് ട്രാന്‍സ്‌ക്രിപ്റ്റ് സമ്മറി ഓപ്ഷന്‍ എന്നിവയും പ്രത്യേകതകളാണ്.

പ്രതിദിന ഡയറി പൊലെ ഉപയോഗിക്കാവുന്ന 'നൗ ബ്രീഫ്' ഫീച്ചറും സാംസങ് അവതരിപ്പിക്കുന്നു. കാലാവസ്ഥാ അപഡേറ്റുകള്‍, ഇഷ്ടമുള്ള ഫീച്ചറുകള്‍, ഫോട്ടോകളുടെ റീക്യാപ്പ് തുടങ്ങി നിങ്ങള്‍ക്കു മാത്രമുള്ള പേഴ്‌സണലൈസ്ഡ് ഫീച്ചര്‍, വോയ്‌സ് ട്രീഗേഡ് ടാസ്‌കുകളും സാംസങ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ക്രീന്‍ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി എഐ ഫീച്ചറുകള്‍ നിര്‍ദേശിക്കുന്ന പുതിയ എഐ സെലക്ട് ടൂളും എസ് 25 സീരീസിലുണ്ട്.ഫോട്ടോ എഡിറ്റിങ് ടൂളുകളിലെ 'ജനറേറ്റീവ് എഡിറ്റ്' ആളുകളെ മാത്രമല്ല നിഴലുകളും നീക്കം ചെയ്യുന്നതിനായി അപ്‌ഗ്രേഡ് ചെയ്തിട്ടുണ്ട്.

സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റോട് കൂടിയാണ് ഗാലക്‌സി എസ് 25 സീരീസുകള്‍ എത്തിയിരിക്കുന്നത്. 12ജിബി റാമും ഒരു ടിബി വരെ സ്റ്റോറേജും ഉണ്ട്. നവീകരിച്ച 50 മെഗാപിക്സല്‍ അള്‍ട്രാവൈഡ് കാമറയും പുതിയ സീരീസിലെ പ്രധാന സവിശേഷതയാണ്.

ഗാലക്സി എസ് 25 ബേസിക് മോഡലിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 80,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 92,999 രൂപയുമാണ്. ഐസി ബ്ലൂ, സില്‍വര്‍ ഷാഡോ, നേവി, മിന്റ് എന്നീ കളര്‍ ഓപ്ഷനുകളിലാണ് എസ് 25 ലഭ്യമാണ്.

എസ് 25 പ്ലസ് മോഡലിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റന്റെ വില 99,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 1,11,999 രൂപയാണ്. നേവി, സില്‍വര്‍ ഷാഡോ എന്നീ കളര്‍ ഓപ്ഷനുകളില്‍ എസ് 25 പ്ലസ് ലഭ്യമാകും.

സാംസങ് ഗാലക്സി എസ് 25 അള്‍ട്ര മോഡലിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 1,29,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 1,41,999 രൂപയും 12 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 1,65,999 രൂപയുമാണ്. ടൈറ്റാനിയം സില്‍വര്‍ബ്ലൂ, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വൈറ്റ്‌സില്‍വര്‍, ടൈറ്റാനിയം ബ്ലാക്ക് എന്നീ നിറങ്ങളില്‍ അള്‍ട്ര മോഡല്‍ ലഭ്യമാവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

SCROLL FOR NEXT