Sensex tanks പ്രതീകാത്മക ചിത്രം
Business

തകര്‍ന്നടിഞ്ഞ് ഓഹരി വിപണി, ഒലിച്ചുപോയത് ആറു ലക്ഷം കോടി; ഐടി ഓഹരികളില്‍ 'രക്തച്ചൊരിച്ചില്‍'

തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയെത്തി. ഇരു വിപണികളും 1.5 ശതമാനമാണ് താഴ്ന്നത്. നിക്ഷേപകരുടെ ആറു ലക്ഷം കോടിയില്‍പ്പരം രൂപയാണ് ഒലിച്ചുപോയത്.

ഐടി ഓഹരികളുടെ കൂട്ടത്തകര്‍ച്ചയാണ് വിപണിക്ക് വിനയായത്. എഐയുമായി ബന്ധപ്പെട്ട ആശങ്കയാണ് ഐടി ഓഹരികളെ സ്വാധീനിച്ചത്. എഐയുടെ കടന്നുവരവ് സോഫ്റ്റ് വെയര്‍ സിസ്റ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ചെലവ് ചുരുക്കാന്‍ സഹായകമാകുമെന്ന പ്രവചനമാണ് ഐടി ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിയാന്‍ ഒരു പ്രധാന കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് വിപണിക്ക് ദോഷമായി. എണ്ണവില കൂടിയതും ഡോളര്‍ ശക്തിയാര്‍ജിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.

എച്ചസിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. എന്‍ടിപിസി, ജെഎസ് ഡബ്ല്യൂ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

Sensex down 1,250 pts, Nifty below 25,400: Massive IT sell-off among five key factors behind market crash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

'ഇഞ്ചി'... കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി; പക്ഷേ, 'കപ്പ'... സൂപ്പറാ!

'പരിക്കെന്നു ഞങ്ങളോട് പറഞ്ഞ ആൾ ഇം​ഗ്ലണ്ടിൽ ടി20 കളിക്കുന്നു; സാം കറൻ ചെയ്തത് കടുത്ത തെറ്റ്, നടപടി വേണം'

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

മുഖത്ത് ചീമുട്ടയെറിഞ്ഞു; ഷര്‍ട്ട് വലിച്ചുകീറി; ബംഗാളില്‍ അഭിഷേക് ബാനര്‍ജിക്കെതിരെ ആള്‍ക്കൂട്ട ആക്രമണം; വിഡിയോ

SCROLL FOR NEXT