Sensex fall Ai image
Business

ലാഭമെടുപ്പില്‍ ആടിയുലഞ്ഞ് ഓഹരി വിപണി, ട്രെന്റിന് എട്ടു ശതമാനത്തിന്റെ ഇടിവ്; രൂപയ്ക്ക് 18 പൈസയുടെ നേട്ടം

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 200ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയും നഷ്ടത്തിലാണ്. നിഫ്റ്റി 26,250 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്.

ലാഭമെടുപ്പാണ് വിപണിയില്‍ ദൃശ്യമാകുന്നത്. ഇന്ത്യന്‍ ഇറക്കുമതിക്ക് മേല്‍ വീണ്ടും തീരുവ കൂട്ടുമെന്ന അമേരിക്കന്‍ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബ്ലൂ ചിപ്പ് കമ്പനികളുടെ ഓഹരികള്‍ കനത്ത ഇടിവ് നേരിട്ടിരുന്നു. പ്രധാനമായി ഐടി കമ്പനികളുടെ ഓഹരികളാണ് ഇതിന്റെ പ്രത്യാഘാതം ഏറ്റവുമധികം നേരിട്ടത്. ഇത് ഇന്നും തുടരുന്ന കാഴ്ചയാണ് വിപണിയില്‍ ദൃശ്യമായത്. ഇതിന് പുറമേ വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും വിപണിയില്‍ പ്രതിഫലിച്ചു.

ട്രെന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ട്രെന്റിന് മാത്രം എട്ടുശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. കമ്പനി പുറത്തുവിട്ട വരുമാന കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതല്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്താണ് വില ഇടിഞ്ഞത്. അതേസമയം ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കി. അതിനിടെ രൂപ വ്യാപാരത്തിന്റെ തുടക്കത്തില്‍ 18 പൈസയുടെ നേട്ടം സ്വന്തമാക്കി. 90.12 രൂപയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നതാണ് രൂപയ്ക്ക് തുണയായത്.

Sensex down over 200 pts, Nifty near 26,200: Geopolitical tensions, Rupee rises 18 paise

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

ഈ ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരം

താമര തണ്ട് റെസിപ്പി; രുചിയിലും ആരോ​ഗ്യത്തിലും കിടിലൻ

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉറ്റ ബന്ധം; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി പത്മകുമാറിന്റെയും ദേവസ്വം ജീവനക്കാരുടെയും മൊഴികള്‍

SCROLL FOR NEXT