Sensex down AI image
Business

എണ്ണവില കുതിക്കുന്നു, വീണ്ടും നൂറ് ഡോളറിലേക്ക്; താഴ്ചയില്‍ നിന്ന് 900 പോയിന്റ് തിരിച്ചുകയറി സെന്‍സെക്‌സ്

കനത്ത ഇടിവില്‍ നിന്ന് തിരിച്ചുകയറി ഓഹരി വിപണി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: കനത്ത ഇടിവില്‍ നിന്ന് തിരിച്ചുകയറി ഓഹരി വിപണി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് ആണ് താഴ്ന്നത്. എന്നാല്‍ ഉച്ചയോടെ തിരിച്ചുകയറുകയായിരുന്നു. ഈ ദിവസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് ഏകദേശം 900 പോയിന്റ് ആണ് സെന്‍സെക്‌സ് മുന്നേറിയത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന ചിന്തയാണ് വിപണിയില്‍ പ്രതിഫലിച്ചത്.

നിലവില്‍ നിഫ്റ്റി 23,400 പോയിന്റിന് മുകളിലാണ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ചുയരുകയാണ്. ഇന്ന് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് 2.85 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. വീണ്ടും ബാരലിന് നൂറ് കടക്കുമോ എന്ന ആശങ്കയിലാണ് ആഗോള വിപണികള്‍. ഇതാണ് രാവിലെ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.

റിലയന്‍സ്, ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നഷ്ടം ഉണ്ടായത്. കഴിഞ്ഞ ദിവസം ഐടി ഓഹരികളുടെ തോളിലേറിയാണ് ഓഹരി വിപണി മുന്നേറിയത്. ഇന്ന് ഐടി ഓഹരികള്‍ എല്ലാം നഷ്ടത്തിലാണ്. ടെക് മഹീന്ദ്ര, വിപ്രോ, എച്ച്‌സിഎല്‍ ടെക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട മറ്റു ഐടി ഓഹരികള്‍.

Sensex rises 1,000 pts from day's low, Nifty reclaims 23,450, crude oil jump

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ; നാളെ എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

മലയാളം അധ്യാപകർക്ക് കേന്ദ്ര സർക്കാർ ജോലി; പ്രാദേശിക ഭാഷകളിലെ വിദഗ്ധരുടെ പാനൽ ഒരുക്കുന്നു, അവസാന തീയതി ജൂൺ 17

ആര്‍ബിഐ ചട്ടം വിജയ് സര്‍ക്കാരിന് തിരിച്ചടി? കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ പ്രതിസന്ധിയില്‍

മമതയ്ക്കെതിരെ 58 എംഎൽഎമാർ ഒറ്റക്കെട്ട്'; തൃണമൂലിൽ വൻ രാഷ്ട്രീയ അട്ടിമറി, ഋതബ്രത ബാനർജിയെ മുന്നിൽ നിർത്തി നിർണ്ണായക നീക്കം

'ബ്ലാസ്റ്റി'ൽ അഭിരാമി ചെയ്ത വേഷം ഞാൻ ചെയ്യേണ്ടിയിരുന്നത്, നഷ്ടപ്പെട്ടതിൽ നിരാശയുണ്ട്'; വെളിപ്പെടുത്തി സ്വാസിക

SCROLL FOR NEXT