sensex down ai image
Business

ഒലിച്ചുപോയത് അഞ്ചുലക്ഷം കോടി രൂപ, കൂപ്പുകുത്തി ഓഹരി വിപണി; പൊള്ളി ബാങ്ക് ഓഹരികള്‍

കൂപ്പുകുത്തി ഇന്ത്യന്‍ ഓഹരി വിപണി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: കൂപ്പുകുത്തി ഇന്ത്യന്‍ ഓഹരി വിപണി. 876 പോയിന്റ് നഷ്ടത്തിലാണ് ബിഎസ്ഇ സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയെത്തി. 22,888 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. നിക്ഷേപകര്‍ക്ക് ഇന്ന് അഞ്ചുലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

എണ്ണവില കൂടിയതും ബാങ്കിങ് ഓഹരികളില്‍ ഉണ്ടായ ഇടിവുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 108 ഡോളറിന് മുകളിലാണ്. ബാങ്കിങ് ഓഹരികളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. രണ്ടുശതമാനമാണ് താഴ്ന്നത്. കഴിഞ്ഞ ദിവസം എച്ച്ഡിഎഫ്ഡി ബാങ്കിന്റെ ത്രൈമാസ കണക്കുകള്‍ പുറത്തുവന്നിരുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ നെറ്റ് ഇന്ററെസ്റ്റ് മാര്‍ജിനിലെ സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ആശങ്കകളും വരുമാന വളര്‍ച്ചയിലെ മന്ദതയുമാണ് വിപണി വികാരത്തെ പ്രതികൂലമായി ബാധിച്ചത്.

ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂലമായ സൂചനകളും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപങ്ങള്‍ക്കായി വലിയ തോതില്‍ ഫണ്ട് വേണ്ടി വരുമെന്ന ആശങ്ക ആഗോള വിപണിയില്‍ ടെക് ഓഹരികളെ ബാധിക്കുന്നുണ്ട്. ഇതാണ് പ്രധാനമായി ഏഷ്യന്‍ വിപണിയെ അടക്കം ബാധിച്ചത്. ഒക്ടോബറില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഒന്നടങ്കം ഓഹരി വിപണിയില്‍ നിന്ന് 52,000 കോടി രൂപയാണ് പിന്‍വലിച്ചത്. യുഎസ് ബോണ്ട് യീല്‍ഡ് ഉയരുന്നതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും നിക്ഷേപകര്‍ കരുതലോടെയാണ് വീക്ഷിക്കുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, റിലയന്‍സ്, ആക്‌സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Sensex settles 850 pts lower, Nifty ends below 22,900: Elevated crude oil prices among key factors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ശക്തമാകുന്നു, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത

കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി; കേസെടുത്തു

ഒരു ആഴ്ച സിഗരറ്റ് ഒഴിവാക്കാൻ കഴിയുമോ? ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ അറിയൂ!

മികച്ച വിളവിന് ഹൈബ്രിഡ് മധുരക്കിഴങ്ങ്; മൂന്നു മാസത്തില്‍ വിളവെടുക്കാം

സിപിഎം നേതാവ് പി ബാലൻ അന്തരിച്ചു