Sensex surges 300 pts meta Ai image
Business

ടാറ്റ ക്യാപിറ്റല്‍, എല്‍ജി ഇലക്ട്രോണിക്‌സ് ഐപിഒകളില്‍ പ്രതീക്ഷയര്‍പ്പിച്ച് വിപണി; സെന്‍സെക്‌സ് 300ലധികം പോയിന്റ് കുതിച്ചു, രൂപയ്ക്കും നേട്ടം

തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 300ലധികം പോയിന്റ് മുന്നേറി. നിലവില്‍ സെന്‍സെക്‌സ് 81,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്. നിഫ്റ്റിയിലും മുന്നേറ്റം ദൃശ്യമാണ്. 25000ലേക്ക് അടുക്കുകയാണ് നിഫ്റ്റി.

ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ഓഹരി വിപണിയില്‍ മൊത്തത്തില്‍ പ്രതിഫലിച്ചത്. കമ്പനികളുടെ രണ്ടാം പാദ ഫല കണക്കുകള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഇതും നിക്ഷേപകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഈയാഴ്ച രണ്ടു ഐപിഒകളാണ് വരാന്‍ പോകുന്നത്. ടാറ്റ ക്യാപിറ്റലും എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യയുമായാണ് മൂലധന സമാഹരണത്തിനായി ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്. ഇതും ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നതായും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. ഇതിന് പുറമേ ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ബജാജ് ഫിനാന്‍സ് ഓഹരികളും നേട്ടത്തിന്റെ പാതയിലാണ്. ടാറ്റ സ്റ്റീല്‍, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി ഓഹരികള്‍ നഷ്ടത്തിലാണ്. രൂപയും നേട്ടത്തിന്റെ പാതയിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ അഞ്ചു പൈസയുടെ നേട്ടത്തോടെ 88.74 എന്ന നിലയിലാണ് രൂപ. ഓഹരി വിപണിയിലെ മുന്നേറ്റമാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. വെള്ളിയാഴ്ച എട്ടുപൈസയുടെ നഷ്ടത്തോടെ 88.79 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.

Sensex surges 300 pts, Nifty extends gain to 3rd day led by banking stocks; all eyes on twin mega IPOs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ തുടര്‍വാദം; രാഹുലിന്റെ അറസ്റ്റ് തടയാതെ കോടതി

രാജ്യത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പും ഭാരക്കുറവും; കേന്ദ്രത്തിന്റെ കണക്കുകള്‍ ഇങ്ങനെ

പഴങ്ങൾ ഫ്രീസ് ചെയ്താണോ സൂക്ഷിക്കുന്നത്? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക

'ബലാത്സംഗക്കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിയാണ് സിപിഎമ്മിന്റെ വലിയ വര്‍ത്തമാനം: കോണ്‍ഗ്രസ് ചെയ്തതു പോലെ ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോ?'

ബിരുദമുണ്ടോ?, എസ്‌ബി‌ഐയിൽ അപേക്ഷിക്കാം; മൂന്ന് തസ്തികകളിലായി 996 ഒഴിവുകൾ

SCROLL FOR NEXT