Sensex fall ai image
Business

ഒലിച്ചുപോയത് 7.41 ലക്ഷം കോടി രൂപ; ഓഹരി വിപണിയിൽ 'കരടി വിളയാട്ടം', ആറുമാസത്തെ താഴ്ന്ന നിലയില്‍, രൂപയ്ക്ക് 28 പൈസയുടെ നഷ്ടം

ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച. സെന്‍സെക്‌സ് 1124 പോയിന്റ് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിലവില്‍ സെന്‍സെക്‌സ് ആറുമാസത്തെ താഴ്ന്ന നിലയിലാണ്. നിഫ്റ്റി 22,800 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്. വിപണി ഇടിഞ്ഞതോടെ നിക്ഷേപകര്‍ക്ക് 7.41 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഒന്നടങ്കം വിപണി മൂല്യം 474.47 ലക്ഷം കോടിയായാണ് താഴ്ന്നത്.

ഉയര്‍ന്ന എണ്ണവിലയാണ് വിപണിയെ ബാധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 108 ഡോളറിന് മുകളിലാണ്. ഇന്നുമാത്രം നാലുശതമാനത്തിലധികമാണ് വര്‍ധിച്ചത്. ലോകത്തെ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ എണ്ണവില വര്‍ധന കാര്യമായി ബാധിക്കും. ഇറക്കുമതി ചെലവ് വര്‍ധിക്കുന്നത് പണപ്പെരുപ്പനിരക്ക് ഉയരാന്‍ ഇടയാക്കിയേക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷം തീരാതെ അനന്തമായി നീണ്ടുപോകുന്നതാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.

എണ്ണവില വര്‍ധന രൂപയുടെ മൂല്യത്തെയും ബാധിച്ചിട്ടുണ്ട്. ഡോളറിനെതിരെ 28 പൈസയുടെ നഷ്ടത്തോടെയാണ് രൂപ ക്ലോസ് ചെയ്തത്. ഒരിടവേളയ്ക്ക് ശേഷം രൂപ വീണ്ടും 96ലേക്ക് താഴ്ന്നിരിക്കുകയാണ്. എണ്ണവില ഉയര്‍ന്നതിനെ തുടര്‍ന്ന് ഡോളര്‍ ശക്തിയാര്‍ജിച്ചതും രൂപയെ ബാധിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണം പുനരാരംഭിക്കുന്നതിനും സംഘര്‍ഷത്തിന് അയവ് വരുത്തുന്നതിനും ഇറാന്‍ മുന്നോട്ടുവെച്ച സമവായ നിര്‍ദേശം അമേരിക്ക തള്ളിയതാണ് എണ്ണവില ഉയരാന്‍ കാരണം. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Sensex tanks 1,124 pts to 6-month low amid surging crude oil prices, geopolitical uncertainties

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

'മതേതരത്വം സംരക്ഷിക്കാന്‍ നില്‍ക്കുന്നവരാണെന്ന് നെഞ്ചില്‍ കൈവച്ച് പറയാമോ?'; രാജീവ് ചന്ദ്രശേഖറിനെതിരെ വി ഡി സതീശന്‍

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; അയാളോട് പാവം തോന്നുമെന്നും മഞ്ജു പത്രോസ്

സതീശന് രാഷ്ട്രീയ പക്വത ഇല്ല; അവിശ്വസനീയമായ രീതിയില്‍ നുണ പറയുന്നു; വിമര്‍ശനവുമായി കെവി തോമസ്

മഹാവിഷ്ണുവിന്റെ 'കലിയുഗാവതാരം', കേരളത്തിലെ വെങ്കിടാചലപതി ക്ഷേത്രങ്ങൾ ഏതെല്ലാം?; അറിയാം പ്രധാന വഴിപാടുകൾ