സെന്‍സെക്‌സ് 80,000ന് മുകളില്‍ പ്രതീകാത്മക ചിത്രം
Business

സെന്‍സെക്‌സ് ആദ്യമായി 80,000 തൊട്ടു, റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ്; നിഫ്റ്റി 24,000ന് മുകളില്‍

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണി പുതിയ ഉയരം കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ഓഹരി വിപണി പുതിയ ഉയരം കുറിച്ചു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആദ്യമായി 80,000 പോയിന്റ് കടന്നു. വ്യാപാരത്തിന്റെ തുടക്കത്തിലാണ് സെന്‍സെക്‌സ് പുതിയ ഉയരം കുറിച്ചത്. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. നിഫ്റ്റി 24,250 എന്ന സൈക്കോളജിക്കല്‍ ലെവല്‍ കടന്നാണ് കുതിച്ചത്.

സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറിയതോടെയാണ് 80000 പോയിന്റ് കടന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് അടക്കമുള്ള ഓഹരികളാണ് നേട്ടം ഉണ്ടാക്കിയത്. ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, അള്‍ട്രാ ടെക് സിമന്റ് ഓഹരികള്‍ നഷ്ടം നേരിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആഗോള വിപണിയിലെ അനുകൂല സാഹചര്യമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ വിപണിയും ഏഷ്യന്‍ വിപണിയും നേട്ടം ഉണ്ടാക്കിയത് ഇന്ത്യന്‍ വിപണിയെയും സ്വാധീനിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വാല്‍പ്പാറ അപകടം: കുറ്റപത്രം വൈകുന്നത് ഇന്‍ഷുറന്‍സ് നഷ്ടപരിഹാര നടപടികള്‍ക്ക് തടസം

മുഖ്യമന്ത്രിക്കെതിരെ പരാതി ലഭിച്ചിട്ടില്ല; അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ : ദീപ ദാസ് മുന്‍ഷി

'ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ വഴിമുട്ടി'; വിട്ടുവീഴ്ചകള്‍ക്ക് പരിധിയുണ്ടെന്ന് നിര്‍മല സീതാരാമന്‍

തലയറുത്ത നിലയില്‍, ശരീരത്തില്‍ 35 ഓളം വെട്ടുകള്‍; നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി