Sensex and Nifty 50 were trading lower പ്രതീകാത്മക ചിത്രം
Business

നാലുദിവസത്തെ കുതിപ്പിന് ബ്രേക്ക്, സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു; 84,000ല്‍ താഴെ, രൂപയ്ക്ക് നേട്ടം

തുടര്‍ച്ചയായ നാലുദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് ഓഹരി വിപണിയില്‍ ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ നാലുദിവസത്തെ നേട്ടത്തിന് ശേഷം ഇന്ന് ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 500 ഓളം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. നിലവില്‍ 84000ല്‍ താഴെയാണ് സെന്‍സെക്‌സ്.

ആഗോള വിപണികളില്‍ നിന്നുള്ള പ്രതികൂല സൂചനകളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മുന്നേറ്റത്തെ തുടര്‍ന്നുള്ള ലാഭമെടുപ്പും വിപണിയില്‍ ദൃശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിഫ്റ്റി റിയല്‍റ്റി സൂചികയാണ് പ്രധാനമായി നഷ്ടം നേരിട്ട സെക്ടര്‍. 0.54 ശതമാനമാണ് ഇടിഞ്ഞത്. അതേസമയം പൊതുമേഖ ബാങ്ക് സെക്ടര്‍ നേട്ടം ഉണ്ടാക്കി. 2.49 ശതമാനമാണ് മുന്നേറിയത്.

മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്പ്, എസ്ബിഐ ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, അപ്പോളോ ഹോസ്പിറ്റല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഓട്ടോ എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ട കമ്പനികള്‍. അതിനിടെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപയുടെ മൂല്യത്തില്‍ ആറുപൈസയുടെ നേട്ടമാണ് രേഖപ്പെടുത്തിയത്. എണ്ണവില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. നിലവില്‍ ഡോളറിനെതിരെ 85.44 എന്ന നിലയിലാണ് രൂപ.

Sensex and Nifty 50 were trading lower

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി