അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററായ ഗോള്‍ഡന്‍ പാലസ് പ്രവര്‍ത്തനസജ്ജമായി 
Business

12 കണ്‍വെന്‍ഷന്‍ ഹാളുകള്‍, ഹെലിപാഡ് സൗകര്യം, നക്ഷത്ര നിലവാരമുള്ള 24 അതിഥി മുറികള്‍; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്റര്‍ തലസ്ഥാനത്ത്

തലസ്ഥാനത്ത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററായ ഗോള്‍ഡന്‍ പാലസ് പ്രവര്‍ത്തനസജ്ജമായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററായ ഗോള്‍ഡന്‍ പാലസ് പ്രവര്‍ത്തനസജ്ജമായി. മീറ്റിങ്ങുകള്‍, കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍ തുടങ്ങി ബിസിനസ്, പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് വലിയതോതില്‍ ആളുകള്‍ ഒത്തുകൂടുന്ന മൈസ് ടൂറിസം മേഖലയില്‍ ഏറെ സാധ്യതകളുമായി തിരുവനന്തപുരം നഗരത്തിനും വിഴിഞ്ഞം തുറമുഖത്തിനും തമിഴ്നാടിനും ഇടയിലായി ധനുവച്ചപുരത്ത് ഗോള്‍ഡന്‍ പാലസ് കണ്‍വെന്‍ഷന്‍ സെന്റര്‍ മെയ് 18ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് അറിയിച്ചു. 15 ഏക്കറില്‍ വ്യാപിച്ചിരിക്കുന്ന ഈ കണ്‍വെന്‍ഷന്‍ സെന്റര്‍ വിസ്തൃതിയിലും സൗകര്യങ്ങളിലും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലുതും മികച്ചതുമായിരിക്കുമെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

ആധുനിക സൗകര്യങ്ങളോടുകൂടിയ 12 കണ്‍വെന്‍ഷന്‍ ഹാളുകളുണ്ട്. അതില്‍ പ്രധാന ഹാളില്‍ ഒരേസമയം 5000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. കണ്‍വെന്‍ഷന്‍ സെന്ററിന്റെ അങ്കണത്തില്‍തന്നെ രണ്ട് ഹെലിപാഡുകളും സജ്ജമാക്കിയിട്ടുണ്ട്. നക്ഷത്ര നിലവാരമുള്ള 24 അതിഥി മുറികളും ആധുനികനിലവാരത്തിലുള്ള റെസ്റ്റോറന്റുമുണ്ട്. ബിസിനസ് ഇവന്റുകള്‍ക്ക് ഉള്‍പ്പെടെ കൃത്യമായ സേവനം ഉറപ്പാക്കുന്ന തരത്തിലാണ് ക്രമീകരണം. ദേശീയപാതയില്‍ നിന്നും മലയോര പാതയില്‍നിന്നും ഇവിടേക്ക് എളുപ്പത്തില്‍ എത്താനാകും. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനക്ഷമമായതോടെ അന്താരാഷ്ട്ര മീറ്റിങ്ങുകള്‍ക്കും ഷിപ്പിങ് കമ്പനികളുടെ കോണ്‍ഫറന്‍സുകള്‍ക്കും ഗോള്‍ഡന്‍ പാലസ് വേദിയാകുമെന്നും അന്‍വര്‍ സാദത്ത് പ്രത്യാശ പ്രകടിപ്പിച്ചു.

അതിവേഗം വളരുന്ന തിരുവനന്തപുരത്ത് വിദേശ ഡെലിഗേഷനുകള്‍, ആഗോള വ്യാപാര സമ്മേളനങ്ങള്‍, ദേശീയ പരിപാടികള്‍ തുടങ്ങിയവയ്ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള വേദികള്‍ ആവശ്യമാണെന്നും അന്‍വര്‍ സാദത്ത് ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനസജ്ജമായതോടെ, അതിന്റെ പരിസരത്ത് പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള കണ്‍വെന്‍ഷന്‍ കേന്ദ്രങ്ങള്‍ ആവശ്യമാണ്. ഇത് മുന്നില്‍കണ്ടാണ് ഗോള്‍ഡന്‍ പാലസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും വിവാഹങ്ങള്‍ മുതല്‍ കമ്പനി മീറ്റുകള്‍ വരെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് ഗോള്‍ഡന്‍ പാലസ് സൗകര്യമേകുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ക്കായി തിരച്ചില്‍

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

SCROLL FOR NEXT