Planning for Retirement ai image
Business

നിങ്ങള്‍ക്ക് 40 വയസാണോ?, ഇതുവരെ സമ്പാദ്യമൊന്നുമില്ലേ?; റിട്ടയര്‍മെന്റ് കാലത്ത് സുഖമായി ജീവിക്കാം!, ചെയ്യേണ്ടത് ഇത്രമാത്രം

ചിട്ടയായ സമീപത്തിലൂടെ അടുത്ത 20 വര്‍ഷം കൊണ്ട് വലിയൊരു കോര്‍പ്പസ് സൃഷ്ടിക്കാന്‍ സാധിക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

നിങ്ങള്‍ക്ക് 40 വയസാണോ? സമ്പാദ്യമൊന്നുമില്ലാത്ത അവസ്ഥ തോന്നുന്നുണ്ടോ? ഇപ്പോള്‍ വിരമിക്കല്‍ ആസൂത്രണം തുടങ്ങുന്നത് വലിയ വെല്ലുവിളിയായി തോന്നാം.

എന്നാല്‍ ചിട്ടയായ സമീപത്തിലൂടെ അടുത്ത 20 വര്‍ഷം കൊണ്ട് വലിയൊരു കോര്‍പ്പസ് സൃഷ്ടിക്കാന്‍ സാധിക്കും. കൃത്യമായ ഇടവേളകളില്‍ നിക്ഷേപം നടത്തുക, വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് നിക്ഷേപത്തുക ഉയര്‍ത്തുക, ഒപ്പം വളര്‍ച്ചയും സാമ്പത്തിക സുരക്ഷിതത്വവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നിവയാണ് ഇതില്‍ പ്രധാനം.

നിലവിലെ വാര്‍ഷിക ചെലവിന്റെ 25 മുതല്‍ 30 മടങ്ങ് വരെ റിട്ടയര്‍മെന്റ് കാലത്തേയ്ക്ക് സ്വരുക്കൂട്ടി വെയ്‌ക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഉദാഹരണമായി കുടുംബത്തിന്റെ പ്രതിമാസ ചെലവ് 30,000 രൂപയാണെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ 96,000 രൂപ കൈയില്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ ചെലവ് കൈകാര്യം ചെയ്യാന്‍ സാധിക്കൂ. ആറു ശതമാനം പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ 60-ാം വയസില്‍ വിരമിക്കുമ്പോള്‍ കൈവശം ഏകദേശം 2.9 കോടി രൂപ ആവശ്യമായി വരും.

പ്രതിമാസം 15000 രൂപ വീതം എസ്‌ഐപി വഴി നിക്ഷേപിക്കുകയും അതില്‍ നിന്ന് വര്‍ഷത്തില്‍ 12 ശതമാനം ആദായം ലഭിക്കുമെന്നും കരുതുക. ഓരോ വര്‍ഷവും നിക്ഷേത്തില്‍ 10 ശതമാനത്തിന്റെ വര്‍ധന വരുത്തുക. അങ്ങനെയെങ്കില്‍ 20 വര്‍ഷം കഴിയുമ്പോള്‍ മൂന്ന് കോടി രൂപ സമ്പാദിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തില്‍ റിസക് ഉണ്ട്. മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. എങ്കിലും ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ മികച്ച റിട്ടേണ്‍ ലഭിക്കുമെന്നാണ് വിദഗ്ധര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നത്.

Starting Retirement Savings At 40? Here's How Much You May Need To Invest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"ഇന്ത്യ എത്ര കാലം വിദേശ പരിശീലകരെ ആശ്രയിക്കും...?"; രാജ്യത്തെ കോച്ചിംഗ് പ്രതിഭകള്‍ അവസരങ്ങള്‍ക്കായി പോരാടുന്നു: ഹോക്കി ഇതിഹാസം പി ആര്‍ ശ്രീജേഷ്

വികസനത്തെയാകെ അട്ടിമറിക്കാന്‍ ശ്രമം; ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ UDF സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നു: പിണറായി വിജയന്‍

ഭരണാനുമതി വന്ന് വർഷങ്ങൾ കഴിഞ്ഞു; ഹൈക്കോടതി ഇടപെട്ടിട്ടും തൃശൂർ-കാഞ്ഞാണി-വാടാനപ്പള്ളി റോഡ് വികസനം അനിശ്ചിതാവസ്ഥയിൽ

കരൾ പകുത്തുനൽകി ഭർത്താവ് രക്ഷിച്ച ജീവിതം; അധ്യാപികയുടെ തിരോധാനം അവസാനിച്ചത് പാലക്കാട്ടെ വാടകവീട്ടിൽ

10 ലക്ഷം കൈക്കൂലി ആരോപണം; തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്