പ്രതീകാത്മക ചിത്രം 
Business

ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ഉള്ള ടൂറിസ്റ്റ് വാഹനങ്ങളില്‍ നിന്നു പ്രവേശന നികുതി പിരിക്കരുത്: സംസ്ഥാനങ്ങളോടു കേന്ദ്രം

അഖിലേന്ത്യാ പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ ഈടാക്കുന്ന ഫീസ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നുണ്ടെന്നും മന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യാ പെര്‍മിറ്റ് ഉള്ള ടൂറിസ്റ്റ് വാഹനങ്ങളില്‍നിന്ന് പ്രവേശന നികുതി ഈടാക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ഇതു വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു കത്തെഴുതി.

ടൂറിസ്റ്റ് വാഹനങ്ങളില്‍നിന്ന് ചില സംസ്ഥാനങ്ങള്‍ നികുതി പിരിക്കുന്നതു ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നടപടി. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിള്‍ ചട്ടങ്ങള്‍ പ്രകാരമുള്ള പെര്‍മിറ്റ് ഉള്ള വാഹനങ്ങളില്‍നിന്ന് ഒരു തരത്തിലുള്ള നികുതിയും ഈടാക്കരുതെന്ന് കത്തില്‍ പറയുന്നു. രാജ്യം മുഴുവന്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതാണ് ഇവരുടെ പെര്‍മിറ്റ് എന്നു കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മോട്ടോര്‍ വാഹന നിയമപ്രകാരം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിക്കാനും അഖിലേന്ത്യാ പെര്‍മിറ്റ് അനുവദിക്കാനും കേന്ദ്ര സര്‍ക്കാരിനാണ് അധികാരം. ടൂറിസ്റ്റ് വെഹിക്കിള്‍ ചട്ടങ്ങള്‍ പ്രകാരം ഇതിനു  ഫീസ് പിരിക്കുന്നതും കേന്ദ്ര സര്‍ക്കാരാണ്. രാജ്യം മുഴുവന്‍ തടസ്സമില്ലാതെ വിനോദ സഞ്ചാരികള്‍ക്കു യാത്ര ചെയ്യാനാവുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ പെര്‍മിറ്റ് നല്‍കുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. അഖിലേന്ത്യാ പെര്‍മിറ്റ് അനുവദിക്കുമ്പോള്‍ ഈടാക്കുന്ന ഫീസ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നുണ്ടെന്നും മന്ത്രാലയം കത്തില്‍ ഓര്‍മിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

കേരളത്തില്‍ പുതിയ മിസൈല്‍ നിര്‍മാണ യൂണിറ്റ്; ബ്രഹ്മോസിന് സൗജന്യമായി നല്‍കുന്നത് 180 ഏക്കര്‍ ഭൂമി, പ്രതീക്ഷിക്കുന്നത് 2500 കോടി രൂപയ്ക്ക് മുകളില്‍ ജിഎസ്ടി വരുമാനം

'ഫൈനല്‍' അടക്കം നിര്‍ണായക മത്സരങ്ങള്‍; 'ചിന്നസ്വാമി സ്റ്റേഡിയം' വീണ്ടും ഐപിഎല്‍ ആരവങ്ങളിലേക്ക്

'27 വര്‍ഷം മിഠായി പോലെ കഴിച്ചത് തെറ്റായ ഗുളിക; വയലന്റായി ഇറങ്ങിയോടും'; ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ദേവി അജിത്ത്

ചുമ്മാ വാരിത്തേക്കുകയല്ല! ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കുന്നതിന് ഒരു കണക്കുണ്ട്

SCROLL FOR NEXT