sip  file
Business

പത്തുവര്‍ഷം കൊണ്ട് കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ് അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

ദീര്‍ഘകാല സമ്പത്ത് സമാഹരണത്തിനുള്ള ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ ഉപകരണമായി മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

നിലവില്‍ വിപണിയില്‍ അനിശ്ചിതത്വം തുടരുകയാണ്. എന്നാല്‍ വിപണി ശക്തമായി തിരിച്ചുകയറുക എന്ന ആശങ്ക നിക്ഷേപകരുടെ ഇടയില്‍ ഉണ്ട്. എന്നാല്‍ ഭാവി ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് വിപണി വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്നത്.

ദീര്‍ഘകാല സമ്പത്ത് സമാഹരണത്തിനുള്ള ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ ഉപകരണമായി മ്യൂച്വല്‍ ഫണ്ട് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. 10 വര്‍ഷത്തിനുള്ളില്‍ ഒരു കോടി രൂപയുടെ മൂലധനം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ചെറിയ തുകകള്‍ പതിവായി നിക്ഷേപിച്ചുകൊണ്ട് ലക്ഷ്യം കൈവരിക്കാന്‍ എസ്ഐപി സഹായിക്കുന്നു. എന്നാല്‍ എസ്ഐപിയേക്കാള്‍ സ്റ്റെപ്പ്-അപ്പ് എസ്ഐപിയാണ് കുറച്ച് കൂടി നല്ലത് എന്ന് വിദഗ്ധര്‍ പറയുന്നു.

നിശ്ചിത ഇടവേളകളില്‍ നിക്ഷേപ തുക വര്‍ദ്ധിപ്പിക്കുന്ന ഒരു മ്യൂച്വല്‍ ഫണ്ട് നിക്ഷേപ രീതിയാണ് സ്റ്റെപ്പ്-അപ്പ് എസ്ഐപി. വരുമാനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് നിക്ഷേപം കൂട്ടാന്‍ ഇത് സഹായിക്കുന്നു. കൂടാതെ ഒരു സാധാരണ എസ്ഐപി പോലെ എല്ലാ മാസവും ഒരേ തുക നിക്ഷേപിക്കുന്നതിനു പകരം, നിക്ഷേപത്തിന്റെ മൂല്യം വര്‍ദ്ധിപ്പിക്കാനുള്ള സൗകര്യം ഇത് നല്‍കുന്നു.

ഉദാഹരണമായി ഒരു കോടി രൂപ സമാഹരിക്കുന്നതിന്, പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഒരു സ്റ്റെപ്പ്-അപ്പ് എസ്‌ഐപിയില്‍ 30,0000 രൂപ നിക്ഷേപിച്ച് തുടക്കമിടേണ്ടതാണ്. പത്തുവര്‍ഷ പ്ലാനില്‍ തുടക്കത്തില്‍ പ്രതിമാസം 30,000 രൂപ വീതമാണ് നിക്ഷേപിക്കേണ്ടത്. സ്റ്റെപ്പ്-അപ്പ് സവിശേഷത പ്രകാരം, നിക്ഷേപങ്ങള്‍ എല്ലാ വര്‍ഷവും 10 ശതമാനം വര്‍ധിപ്പിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ മൊത്തം നിക്ഷേപിച്ച തുക 57,37,488 രൂപയാകും. പ്രതിവര്‍ഷം ശരാശരി 12 ശതമാനം പലിശ ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഒരു കോടിയിലധികം ലഭിക്കും. പലിശയായി മാത്രം 43,85,513 രൂപയാണ് ലഭിക്കുക. എന്നാല്‍ എസ്ഐപി നിക്ഷേപം ഗ്യാരണ്ടീഡ് നിക്ഷേപമല്ല എന്ന കാര്യം ഓര്‍ക്കേണ്ടത് അത്യാവശ്യമാണ്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ നിക്ഷേപത്തെ ബാധിക്കാം.

Step up sip vs SIP Comparison

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടന്നുവന്ന വഴികള്‍ മറക്കരുത്; ഉമ്മന്‍ചാണ്ടിയെ പിണറായി വേട്ടയാടിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മറക്കാന്‍ കഴിയില്ല: മാത്യു കുഴല്‍നാടന്‍

ദാവൂദ് ഇബ്രാഹിനെ തീര്‍ക്കാന്‍ പ്ലാനിട്ടിരുന്നു, കേന്ദ്ര അനുമതിയും കിട്ടി; പക്ഷെ കൊവിഡ് എല്ലാം നശിപ്പിച്ചു: മേജര്‍ രവി

ഉറക്കം കെടുത്തുന്ന ദൈനംദിന ശീലങ്ങൾ; അറിയാതെ ചെയ്യുന്ന ഈ അബദ്ധങ്ങൾ ഒഴിവാക്കാം

മൂന്ന് മണിക്കൂറിനകം ചാര്‍ജ് ചെയ്യാം; വരുന്നു വിഡയുടെ മിനി ഡർട്ട്

മഹാമാഗ മഹോത്സവ തർക്കം രൂക്ഷം; ആനന്ദവനം ഭാരതിക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് മാർഗദർശക മണ്ഡലം