Sensex falls  പ്രതീകാത്മക ചിത്രം
Business

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം, ഒലിച്ചുപോയത് 11 ലക്ഷം കോടി; കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 1800 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,650ല്‍ താഴെ പോയി. ഇതിനെ തുടര്‍ന്ന് നിക്ഷേപകരുടെ 11 ലക്ഷം കോടി രൂപയാണ് ഒലിച്ചുപോയത്.

ഇറാനെതിരെ അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം ദിവസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് കാരണമാകുമെന്ന വിലയിരുത്തല്‍ ആണ് വിപണിക്ക് ദോഷമായത്. ഇതിന്റെ ഫലമായി എണ്ണവില കുത്തനെ ഉയരുമെന്ന ആശങ്കയും വിപണിയില്‍ പ്രതിഫലിച്ചു. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള സംഘര്‍ഷം എണ്ണവിതരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. ലോകത്തിന്റെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്.

എണ്ണ വിതരണ കമ്പനികളെയാണ് ഇന്ന് കാര്യമായി ബാധിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ലാര്‍സന്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ ഹിന്‍ഡാല്‍കോ, ഭാരത് ഇലക്ട്രോണിക്‌സ്, ഒഎന്‍ജിസി, സണ്‍ഫാര്‍മ, ഐടിസി ഓഹരികള്‍ നേട്ടം സ്വന്തമാക്കി.

Stock Market Crash: Rs 11 lakh cr gone! Sensex slumps 1,800 pts, Nifty below 24,650

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ മാറ്റാം; അനാവശ്യ ആപ്പുകളില്ല, ലൈറ്റ് ഫ്‌ലിപ്പ് ഫോണിന്റെ ഫീച്ചറുകള്‍ അറിയാം

തലശ്ശേരി വ്യാപാരി സഹകരണ സംഘത്തില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്; സെക്രട്ടറി പിടിയില്‍

'ഫെല്ലോഷിപ്പ് കിട്ടിയത് ജാതിയുടെ പേരില്‍'; ജാതി വിവേചനം നേരിട്ടെന്ന് മലയാളം സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി

'ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ലാത്ത അവസ്ഥ', വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഇടക്കാലത്തേയ്ക്ക് നിയമിക്കാമെന്ന് ഹൈക്കോടതി, ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍